മല്ലു ട്രാവലര്‍ക്കെതിരെ പോക്‌സോ കേസ്; പോലീസ് നടപടി ആദ്യഭാര്യയുടെ പരാതിയില്‍

‘മല്ലു ട്രാവലര്‍’ യൂട്യൂബ് ചാനല്‍ ഉടമ ഷാക്കിര്‍ സുബാനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ്. മുൻഭാര്യയുടെ പരാതിയിലാണ് ധര്‍മ്മടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം എന്നിവയാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഷാക്കിര്‍ സുബാനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ആദ്യ ഭാര്യ നടത്തിയത്.
പ്രായപൂര്‍ത്തിയാകും മുമ്പ് വിവാഹം കഴിച്ചു, 15ാം വയസില്‍ ഗര്‍ഭിണിയായിരിക്കെ അതിക്രൂരമായി പീഡിപ്പിച്ചു, ഗര്‍ഭച്ഛിദ്രം നടത്തിച്ചു തുടങ്ങിയവയാണ് ആദ്യഭാര്യ ഷാക്കിറിനെതിരെ ആരോപിക്കുന്നത്. ഇവര്‍ ധര്‍മ്മടം പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയിൻമേലാണ് ഇപ്പോള്‍ പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് ഇരിട്ടി സ്റ്റേഷൻ പരിധിയില്‍ വരുമെന്നതിനാല്‍ അങ്ങോട്ട് മാറ്റുമെന്ന് ധര്‍മ്മടം പോലീസ് പറഞ്ഞു. അതിനുശേഷം ഷാക്കിറിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണോയെന്നതില്‍ ഇരിട്ടി പോലീസ് തീരുമാനമെടുത്തേക്കും.
ഗര്‍ഭിണിയായിരുന്ന സമയത്ത് തന്നെ ക്രൂര പീഡനത്തിന് ഇരയാക്കി. കുടുംബത്തിലെ പല സ്ത്രീകളുടേയും ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് ഷാക്കിര്‍ ഉപദ്രവിച്ചു. നിരവധി പെണ്‍കുട്ടികള്‍ ഷാക്കിറിന്റെ കെണിയില്‍ വീണുവെന്ന് അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്നും സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് ഷാക്കിറിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും യുവതി പറഞ്ഞിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
