റെയിൽവേ സ്റ്റേഷനിൽ ബാഗുകൾ കണ്ടെത്തിയ സംഭവം; വൻ ഗൂഢാലോചന നടന്നതായി പോലീസ്

ബെംഗളൂരു: ശിവമോഗ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗുകൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിതിരിവ്. കേസിൽ വൻ ഗൂഢാലോചന നടന്നതായി ശിവമോഗ സിറ്റി പോലീസ് പറഞ്ഞു. പൊടിയുപ്പ് നിറച്ച പെട്ടികളാണ് ശിവമോഗയിൽ റെയിൽവേ സ്റ്റേഷനിൽ ഉടമസ്ഥരില്ലാതെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
കേസിൽ സബീഉല്ല, ബാബ എന്നീ രണ്ട് പേരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പോലീസിന് ശേഖരിക്കാനായത്. പണമിടപാടുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്താനാണ് പ്രതികൾ കൃത്യം ചെയ്തതെമ്പ് ശിവമോഗ പോലീസ് സൂപ്രണ്ട് ജി.കെ.മിഥുൻ കുമാർ പറഞ്ഞു.
ഗോവ സ്വദേശി രാജേഷ് യാദവ്, തിപ്തൂരിലെ ഗിരീഷ് എന്നിവരുമായി അറസ്റ്റിലായവർ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപ ഗോവയിൽ എത്തിക്കാൻ പ്രയാസമായതിനാൽ ശിവമോഗ റെയിൽവേ സ്റ്റേഷനിൽ വെക്കാമെന്ന് തങ്ങൾ ബാഗുകളിലാക്കി പണം വെച്ചുവെന്നും മാറ്റാരോ എടുത്തുവെന്നും പ്രതികൾ രാജേഷിനെയും ഗിരീഷിനെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
എന്നാൽ ഇതിനിടെ ആർപിഎഫ് ഉദ്യോഗസ്ഥർ ബാഗുകൾ കാണുകയും ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരെ വിവരം അറിയിക്കുകയുമായിരുന്നു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബാഗുകൾ തുറന്നു പരിശോധന നടത്തിയാണ് അകത്ത് പൊടിയുപ്പാണെന്ന് കണ്ടെത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.