പബ്ബിലേക്ക് കാര്‍ ഇടിച്ചുകയറി; ഓസ്‌ട്രേലിയയില്‍ അഞ്ച് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടു

ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ രണ്ട് കുട്ടികളും മരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട്. പബ്ബിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടം. വിക്ടോറിയയിലെ ഡെയ്ല്‍സ്‌ഫോര്‍ഡ് ഹോട്ടലിലാണ് സംഭവം. ഹോട്ടലിന്‍റെ മുന്‍വശത്തുള്ള പുല്‍തകിടിയിലേക്ക് വെള്ള ബിഎംഡബ്ല്യു എസ്‌യുവി കാര്‍ ഇരച്ചുകയറുകയും ആളുകളെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
വിവേക് ഭാട്ടിയ (38), മകന്‍ വിഹാന്‍ (11), പ്രതിഭ ശര്‍മ (44), ), പങ്കാളി ജതിന്‍ ചുഗ് (30) മകള്‍ അന്‍വി (ഒമ്പത്) എന്നിവരാണ് മരിച്ചത്. അന്‍വിയെ മെല്‍ബണിലെ ആല്‍ഫ്രഡ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വിവേക് ഭാട്ടിയയുടെ ഭാര്യ രുചി (36) ആറ് വയസുകാരന്‍ മകന്‍ അബീര്‍ എന്നീവരെ ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാഹനം ഓടിച്ചയാളും പരിക്കുകളോടെ ചികിത്സയിലാണ്. മൗണ്ട് മാസിഡോണില്‍ നിന്നുള്ള 66 കാരനാണ് കാറോടിച്ചത്. അപകട സ്ഥലത്ത് വച്ച് തന്നെ നാലു പേര്‍ മരിച്ചെന്ന് വിക്ടോറിയന്‍ ചീഫ് പോലീസ് കമ്മീഷണര്‍ ഷെയ്ന്‍ പാറ്റണ്‍ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
