മുഖത്ത് എട്ടുകാലി കടിച്ചു; യുവഗായകന് ദാരുണാന്ത്യം

മുഖത്ത് വിഷമുള്ള എട്ടുകാലി കടിച്ചതിനെ തുടര്‍ന്ന് ഗായകന് ദാരുണാന്ത്യം. ബ്രസീലിയൻ ഗായകൻ ആയ ഡാര്‍ലിൻ മൊറൈസ് (28) ആണ് മരിച്ചത്. മിറനോര്‍ട്ടിലെ വീട്ടില്‍ വച്ചായിരുന്നു ഇയാളെ ചിലന്തി കടിച്ചത്. ഇതിന് ശേഷം പെട്ടെന്നുതന്നെ ഇദ്ദേഹത്തിന് അസാധാരണമാംവിധം തളര്‍ച്ച അനുഭവപ്പെടുകയും മുഖത്തെ കടിയേറ്റ ഭാഗം ഇരുണ്ട് നീലിക്കുകയും ചെയ്തു.
എട്ടുകാലിയുടെ കടിയേറ്റ് അലര്‍ജിയായതാണെന്ന ധാരണയില്‍ വൈകാതെ തന്നെ തങ്ങള്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി എന്നാണ് മൊറൈസിന്‍റെ ഭാര്യ ജൂലിയെനി ലിസ്ബോവ പറയുന്നത്. ആദ്യം ചികിത്സ നല്‍കിയ ശേഷം ഡോക്ടര്‍മാര്‍ മൊറൈസിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തി- ഞായറാഴ്ച ആയിട്ടും അവസ്ഥയ്ക്ക് മാറ്റമില്ലാതിരുന്നതോടെ ഇവര്‍ വീണ്ടും മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ പിന്നീട് തന്നെ അന്ത്യം സംഭവിക്കുകയായിരുന്നു.
15 ാം വയസില്‍ കരിയര്‍ തുടങ്ങിയ മൊറൈസ് സുഹൃത്തിനും സഹോദരനുമൊപ്പമുള്ളൊരു ബാൻഡിലെ അംഗം കൂടിയാണ്. ധാരാളം വേദികള്‍ ഇവരുടെ ബാൻഡ് പെര്‍ഫോം ചെയ്തിട്ടുണ്ട്. ചെറുപ്രായത്തില്‍ തന്നെ പ്രശസ്തിയിലേക്ക് കയറിയ മൊറൈസിന്‍റെ അകാലവിയോഗം സുഹൃത്തുക്കളെയെല്ലാം തളര്‍ത്തിയിരിക്കുകയാണിപ്പോള്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.