ബെംഗളൂരുവിൽ ശക്തമായ മഴ; അടിപ്പാതകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ ശക്തമായ മഴ തുടരുന്നു. ബുധനാഴ്ച രാത്രിയോടെ പെയ്ത മഴയിൽ നഗരത്തിലെ നിരവധി റോഡുകളിൽ വെള്ളം കയറി. അടിപ്പാതകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ നിരവധിയിടങ്ങളിൽ ട്രാഫിക് പോലീസ് ഇടപെട്ട് വാഹനങ്ങൾ വഴിതിരിച്ചു വിട്ടു.
റോഡുകളിൽ വെള്ളം കയറിയതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ആർട്ടീരിയൽ, സബ് ആർട്ടീരിയൽ റോഡുകളിൽ വെള്ളം കയറിയത് യാത്രക്കാർക്കും താമസക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കി. ബെംഗളൂരു നോർത്തിലാണ് മഴ കൂടുതലായും ബാധിച്ചത്.
ശനിയാഴ്ച വൈകുന്നേരവും തിങ്കൾ, ചൊവ്വ ദിവസങ്ങളിലും കനത്ത മഴയാണ് നഗരത്തിൽ പെയ്തത്. അടിപ്പാതകളിലും റോഡുകളിലും ഏതാനും വീടുകളിലും വെള്ളം കയറി. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഐഎംഡി) അറിയിച്ചിട്ടുണ്ട്.
ವಿದ್ಯಾರಣ್ಯಪುರ, ಬಿಇಎಲ್, ಮತ್ತಿಕೆರೆ, ಅಟ್ಟೂರ ಲೇಔಟ್ ಸೇರಿ ಬೆಂಗಳೂರು ಉತ್ತರದಲ್ಲಿ ಭಾರೀ ಮಳೆ ..🌨🌧💙 #BengaluruRain#BengaluruRains pic.twitter.com/jdOWAXB4PD
— Maruti.Shivanaik.H (@MarutiShivanaik) November 8, 2023
നഗരത്തിലെ ഭദ്രപ്പ ലേഔട്ട്, വീരണപാളയ, കൊടിഗെഹള്ളി എന്നിവിടങ്ങളിലും, ബെള്ളാരി റോഡിലെ ഹെബ്ബാള് മേൽപ്പാലവും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ബുധനാഴ്ച രാത്രിയോടെ ഒന്നിലധികം ട്രാഫിക് ജംഗ്ഷനുകളിൽ ഗതാഗതം മന്ദഗതിയിലായി.
ഗതാഗതം സുഗമമാക്കാൻ സിറ്റി ട്രാഫിക് പോലീസിനെ സർക്കാർ വിന്യസിച്ചു. ജോയിന്റ് കമ്മീഷണർ ഓഫ് പോലീസ് (ജെസിപി) എം.എൻ. അനുചേത് അടക്കമുള്ള ഉദ്യോഗസ്ഥരാണ് നഗരത്തിൽ ഇന്നലെ രാത്രി ഗതാഗതം നിയന്ത്രിച്ചത്.
10/n
Infamous Rainbow Drive Layout, Sarjapur Road. Escaped the flooding due to less rain in this region. #BengaluruRains pic.twitter.com/sZFFVR19rX— Citizens Movement, East Bengaluru (@east_bengaluru) November 7, 2023
ബെള്ളാരി റോഡിൽ (എയർപോർട്ട് റോഡ്) നിന്ന് സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ വിൻഡ്‌സർ മാനർ ജംഗ്ഷൻ, കാവേരി തിയേറ്റർ ജംഗ്ഷൻ, മേഖ്രി സർക്കിൾ വഴി ഹെബ്ബാൽ മേൽപ്പാലം വരെ ഗതാഗതക്കുരുക്ക് നീണ്ടു. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
Rain Effect: ಒಂದೇ ಮಳೆಗೆ ಹೇಗೆ ಬದಲಾಯ್ತು ನೋಡಿ ಸಹಕಾರ ನಗರದ ಚಿತ್ರಣ | TV9
Video Link► https://t.co/BEuLHdN36y#TV9Kannada #Bengaluru #Rain #Effect #Area #Flood #People #Angry #kannadanews
— TV9 Kannada (@tv9kannada) November 8, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.