ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; യുവതിക്ക് ആറ് ലക്ഷം നഷ്ടമായി

ഓൺലൈൻ ട്രേഡിങ്ങിലൂടെ വലിയതോതിൽ പണം സമ്പാദിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയുടെ കൈയിൽനിന്ന് തട്ടിയത് 6,61,600 രൂപ. കണ്ണൂർ മാവിലായി സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. നിക്ഷേപിച്ച പണം കിട്ടണമെങ്കിൽ നാലുലക്ഷം കൂടി അടക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്.
യുവതിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവതിയുടെ ഫോണിലേക്ക് ടെലഗ്രാം വഴി ഒരു ലിങ്ക് അയച്ച് നൽകിയാണ് തട്ടിപ്പിന്റെ തുടക്കം. ലിങ്കിൽ കയറി റേറ്റിങ് നൽകിയാൽ മതിയെന്നും അതിനുള്ള പ്രതിഫലം അക്കൗണ്ടിൽ വരുമെന്നും അപരിചിതർ ഉറപ്പുനൽകി. ലിങ്കിൽ കയറിയപ്പോൾ ഗൂഗിൾ മാപ്പിലേക്ക് എത്തുകയും അവർ നിർദേശിച്ചതനുസരിച്ച് ഏതാനും സ്ഥലങ്ങൾക്ക് റേറ്റിങ് കൊടുക്കുകയും ചെയ്തു. പ്രതിഫലമായി കുറച്ച് പണം യുവതിയുടെ അക്കൗണ്ടിൽ എത്തുകയും ചെയ്തു.
പിന്നീട് അവർ ഓൺലൈൻ ട്രേഡിംഗിലൂടെ കൂടുതൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇത് അനുസരിച്ച് യുവതി പലതവണകളായി 6,61,600 രൂപ തട്ടിപ്പുകാർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു നൽകി. ട്രേഡിന് നടത്തുന്നതിന് വേണ്ടി ടെലഗ്രാം ആപ്പ് വഴി ഒരു ട്രേഡിംഗ് ആപ്പും പരിചയപ്പെടുത്തി. ഇതിലൂടെ ട്രേഡിംഗ് സംബന്ധിച്ച് നിരന്തരം ചാറ്റ് ചെയ്യുകയും ചെയ്തു. ഏറ്റവുമൊടുവിൽ ടാസ്‌ക് കഴിഞ്ഞുവെന്നും പണം തിരികെ ലഭിക്കണമെങ്കിൽ ക്രെഡിറ്റ് സ്‌കോർ വർദ്ധിപ്പിക്കാൻ നാല് ലക്ഷം രൂപ കൂടി അയച്ചുനൽകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് യുവതിക്ക് തട്ടിപ്പ് മനസിലായതും പരാതി നൽകിയതും.
വാട്സ്അപ്പ്, ടെലഗ്രാം എന്നിവ ഉപയോഗിക്കുന്നവർ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണമെന്നും ഇത്തരം മെസേജുകളോ കോളുകളോ ലഭിക്കുകയാണെങ്കിൽ തിരിച്ച് മെസേജ് അയക്കുകയോ അതേപറ്റി ചോദിക്കുകയോ ചെയ്യരുതെന്ന് കണ്ണൂർ ടൗൺ പോലീസ് അറിയിച്ചു. സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലൂടെയോ പരാതി നൽകണമെന്നും പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
