വഴിതെറ്റിയ വയോധിക കാട്ടിൽ അകപ്പെട്ടത് രണ്ട് ദിവസം

ബെംഗളൂരു: കൃഷിസ്ഥലത്തുനിന്നും വഴിതെറ്റി സഞ്ചരിച്ച 85 കാരി കാട്ടിൽ അകപ്പെട്ടു. ശിവമോഗ സദഗൽ സ്വദേശിനി ശാരദാമ്മ എന്ന വയോധികയാണ് രണ്ട് ദിവസത്തോളം കാട്ടിൽ അകപ്പെട്ടത്. കൃഷിസ്ഥലത്ത് എത്തിയ പശുവിന് പിന്നാലെ പാഞ്ഞ ശാരദാമ്മ കാട്ടിനകത്തേക്ക് അകപ്പെടുകയായിരുന്നു. കാടിന് പുറത്തേക്കുള്ള വഴി അറിയാത്തതിനാലാണ് കാട്ടിനകത്ത് കുടുങ്ങിയത്. കൃഷിസ്ഥലത്തുനിന്നും ആറു കിലോമീറ്ററോളം ദൂരത്താണ് ശാരദാമ്മ എത്തപ്പെട്ടത്.
ഭർത്താവ് ചെന്നപ്പ ഗൗഡയ്ക്കും മകൻ ജയശീലയുടെ കുടുംബത്തിനുമൊപ്പമാണ് ശാരദാമ്മ സദഗലിൽ താമസിക്കുന്നത്. കുടുംബ ഫാമില്‍ കന്നുകാലികൾ കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയ ഇവരെ കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കാണാതായത്. അതേസമയം ശാരദാമ്മയ്‌ക്കൊപ്പം പോയ വളർത്തുനായ തിരിച്ചെത്തി.
ശാരദാമ്മയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും പ്രദേശവാസികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസിനേയും വനംവകുപ്പിനേയും വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർക്കൊപ്പം ചേർന്ന് ഇരുവരുപ്പുകളിലെ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചലിൽ രണ്ട് ദിവസത്തിന് ശേഷം ചൊവ്വാഴ്ച രാത്രിയോടെ ശാരദാമ്മയെ കണ്ടെത്തുകയായിരുന്നു. കാട്ടിൽ വെള്ളവും ഭക്ഷണവും കിട്ടാതെ അവശനിലയിലായിരുന്നു ശാരദാമ്മയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.