ബെംഗളൂരു – മംഗളൂരു ഹരിത ഇടനാഴി നിർമ്മിക്കാൻ നിർദേശവുമായി മന്ത്രി

ബെംഗളൂരു: ബെംഗളൂരു – മംഗളൂരു സംയോജിത ഗ്രീൻഫീൽഡ് ഹൈസ്പീഡ് ഹരിത ഇടനാഴി നിർമ്മിക്കാൻ നിർദേശവുമായി ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു. ഉഡുപ്പി ജില്ലാ ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി നിർദേശം മുന്നോട്ടുവെച്ചത്.
ഇടനാഴി മംഗളൂരുവിന്റെയും മറ്റ് നഗരങ്ങളുടെയും മൊത്തത്തിലുള്ള വികസനത്തിന് സംഭാവന നൽകുമെന്ന് റാവു പറഞ്ഞു. മംഗളൂരുവിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന എട്ട് വരി അതിവേഗ പാതയുടെ വികസനവും അദ്ദേഹം ശുപാർശ ചെയ്തിട്ടുണ്ട്. മംഗളൂരുവിൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും ഇത് സഹായിക്കും.
ഇത് സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുമായും മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉടൻ ചർച്ച നടത്തുമെന്ന് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. സംസ്ഥാനത്തിന്റെ സുസ്ഥിര വികസനം ഉറപ്പാക്കുന്ന പദ്ധതികൾ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്ന് റാവു കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
