കൊറിയൻ പോപ്പ് ഗായിക നാഹീ മരിച്ച നിലയിൽ

കൊറിയൻ പോപ്പുലർ മ്യൂസിക് (കെ-പോപ്പ് ) രംഗത്തെ പ്രശസ്ത ഗായിക നാഹീ (24) നെ മരിച്ചനിലയിൽ കണ്ടെത്തി. മരണകാരണം അജ്ഞാതമാണെന്നാണ് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാഹീയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽവഴിയാണ് മരണവിവരം പുറത്തുവന്നത്.
നാഹീയുടെ ശവസംസ്‌കാരം ജിയോങ്‌ഗി-ഡോയിലെ പ്യോങ്‌ടേക്കിലുള്ള സെൻട്രൽ ഫ്യൂണറൽ ഹാളിൽ നടക്കുമെന്നാണ് റിപ്പോർട്ട്. ജൂലൈയിൽ, നാഹീ തന്റെ ഇലക്ട്രോണിക് പോപ്പ് ട്രാക്ക് ‘റോസ്’ പുറത്തിറക്കിയിരുന്നു. 2019-ൽ ‘ബ്ലൂ സിറ്റി’ എന്ന സിംഗിളിലൂടെയാണ് സ്വതന്ത്ര കലാകാരിയായി നാഹീ അരങ്ങേറ്റം കുറിച്ചത്. മുഖ്യധാരാ വിജയം നേടിയ ശേഷം, ഗായിക പിന്നീട് 2020-ൽ മ്യൂസിക് ഏജൻസിയായ മുൻ ഹ്വാ ഇൻ എന്ന സ്ഥാപനവുമായി കരാറിലെത്തി. പിന്നീട് അവർ ‘ബ്ലൂ നൈറ്റ്’, ‘ലവ് നോട്ട്!’, ‘സിറ്റി ഡ്രൈവ്’ തുടങ്ങിയ ഗാനങ്ങൾ പുറത്തിറക്കി.
സമീപകാലത്ത് ഒട്ടേറെ കെ-പോപ്പ് താരങ്ങളാണ് കൊറിയയിൽ വിടവാങ്ങിയത്. 2023 എപ്രിലില്‍ ഗായകന്‍ മൂണ്‍ബിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണവും ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. 2023 മേയിൽ കെ-പോപ്പ് ഗായിക ഹേസൂവിനെ (29) ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഹേസൂ ആത്മഹത്യ ചെയ്തതാണെന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും അന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.