Follow the News Bengaluru channel on WhatsApp

ട്രെയിൻ യാത്രക്കിടെ മലയാളി യുവാവിനെ കാണാതായി

ബെംഗളൂരു: മലയാളി യുവാവിനെ ട്രെയിൻയാത്രക്കിടെ കാണാതായി. കൊല്ലം പള്ളിത്തോട്ടം സ്വദേശി സൈദലവി (29)യെ ആണ് കാണാതായത്. കുടുംബാംഗങ്ങൾക്കൊപ്പം നാട്ടിൽ നിന്നും മരുസാഗർ എക്സ്പ്രസിൽ അജ്മീറിലേക്കുള്ള തീർഥാടനയാത്രക്കിടെ ഒക്ടോബർ 10 ന് രാവിലെ 07നും 10നും ഇടയിൽ മഡ്ഗാവിനും ബട്ക്കലിനും ഇടയിൽ വെച്ചാണ് കാണാതായത്.

ബന്ധുക്കൾ കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബന്ധുക്കൾ നേരിട്ടെത്തി മൂകാംബിക, ബട്ക്കൽ, ഗോകർണ, കാർവാർ, മഡ്ഗാവ് തുടങ്ങിയ റെയിൽവെ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നെങ്കിലും വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. നേരിയ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികൂടിയാണ്. യുവാവിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ  താഴെകാണുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പളളിത്തോട്ടം പോലീസ് സ്റ്റേഷൻ
ഫോൺ 0474 2742042

അൻസർ (ബന്ധു)
ഫോൺ 8921267261

രഘുനാഥൻ നായർ,പൻവേൽ
(കൺവീനർ, ഫെയ്മ മഹാരാഷ്ട്ര യാത്രാസഹായ വേദി)
ഫോൺ 99201 19966

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.