പാട്ടുമായി ബന്ധപ്പെട്ട് തർക്കം; യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന പരിപാടിക്കിടെ കന്നഡ – തമിഴ് ഗാനങ്ങൾ ആവശ്യപ്പെട്ടുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. ലിംഗരാജപുര മേളയിൽ നടന്ന ഡിജെ പരിപാടിക്കിടെയായിരുന്നു സംഭവം. ഓൾഡ് ബഗലുരു ലേഔട്ടിൽ താമസിക്കുന്ന പ്രവീൺ ആണ് കൊല്ലപ്പെട്ടത്.
പ്രവീണിന്റെ സുഹൃത്തുക്കളായ സുന്ദർ, അർമുഖം, പ്രഭു എന്നിവരെ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. മേളയിൽ ആലപിച്ച തമിഴ്, കന്നഡ ഗാനങ്ങളെ ചൊല്ലി പ്രവീണും സുഹൃത്തുക്കളും തമ്മിൽ തർക്കമുണ്ടായിരുന്നു. വഴക്കിനിടെ പ്രവീൺ സുഹൃത്തിലൊരാളെ ആക്രമിച്ചു. ഇതോടെ സുഹൃത്തുക്കൾ ഹെൽമറ്റ് ഉപയോഗിച്ച് പ്രവീണിനെ തിരിച്ചും മർദ്ദിച്ചു.
സാരമായി പരുക്കേറ്റ പ്രവീണിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നഗരത്തിൽ ഡെലിവറി ബോയി ആയി ജോലി ചെയ്തു വരികയായിരുന്നു പ്രവീൺ. പ്രവീണിന്റെ പേരിൽ മുമ്പും നിരവധി ആക്രമണ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതായും ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.