നിയമസഭയുടെ ശീതകാല സമ്മേളനത്തിന് മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനം ബെളഗാവിയിൽ ആരംഭിക്കാൻ മന്ത്രിസഭാ അനുമതി ലഭിച്ചു. ഡിസംബർ നാല് മുതലാണ് സമ്മേളനം ആരംഭിക്കുന്നത്. സമ്മേളനം നടത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ തീരുമാനിമെടുക്കാൻ സഭാ നേതാക്കൾ ചുമതലപ്പെടുത്തിയിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് സിദ്ധരാമയ്യ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
പത്ത് ദിവസമാണ് സമ്മേളനം നീണ്ടുനിൽക്കുക. നവംബർ 26-ന് ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് ദേശീയതല സമ്മേളനം സംഘടിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി നിയമ, പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.
ഭരണഘടനാ ദിനത്തിന്റെ ഭാഗമായി നവംബർ 26-ന് ഭരണഘടനയും ദേശീയോദ്ഗ്രഥന സമ്മേളനവും എന്ന പേരിൽ ദേശീയതല കോൺക്ലേവ് സംഘടിപ്പിക്കും. ഇതിനായി 18 കോടി രൂപ അനുവദിക്കും.സാമൂഹ്യക്ഷേമ വകുപ്പ് ആണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പാട്ടീൽ പറഞ്ഞു.
ചീഫ് സെക്രട്ടറി വന്ദിത ശർമ്മ ഈ മാസം അവസാനം വിരമിക്കുന്നതിനാൽ സീനിയോറിറ്റി അടിസ്ഥാനത്തിൽ അടുത്ത ചീഫ് സെക്രട്ടറിയെ നിയമിക്കുന്നതിനെക്കുറിച്ച് മന്ത്രിസഭാ യോഗം ചർച്ച ചെയ്തതായി പാട്ടീൽ കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.