സീറ്റ് ബെൽറ്റ് ധരിച്ചില്ല; എഐ കാമറയില്‍ പതിഞ്ഞത് 149 തവണ, എഴുപത്തിനാലുകാരന് 74,500 രൂപ പിഴ

കാസറഗോഡ്: സീറ്റ് ബെല്‍റ്റ് ഇടാത്തതിന്‍റെ പേരില്‍ എഴുപത്തിനാലുകാരന് ലഭിച്ചത് 74,500 രൂപയുടെ പിഴ. കെ.എല്‍. 14 വൈ 6737 രജിസ്‌ട്രേഷന്‍ നമ്പറുള്ള കാറിന്റെ ഉടമ കാസറഗോഡ് ബദിയഡുക്ക ചെന്നാര്‍ക്കട്ട സ്വദേശിനി ഉമൈറ ബാനുവിന്റെ പേരിലാണ് നിയമലംഘന നോട്ടീസ് എത്തിയത്.
തന്റെ പിതാവ് അബൂബക്കര്‍ ഹാജിയാണ് കാര്‍ ഓടിക്കാറുള്ളതെന്ന് അവര്‍ പറഞ്ഞു. 74 വയസ്സുണ്ട് അബൂബക്കര്‍ ഹാജിക്ക്. വീട്ടില്‍നിന്ന് സ്വന്തം മരമില്ലിലേക്കുള്ള ദൂരം അരക്കിലോമീറ്റര്‍. ദിവസം രണ്ടും മൂന്നും തവണ കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര. ഓരോ യാത്രയും വീടിനും മില്ലിനുമിടയിലുള്ള എ.ഐ. കാമറയില്‍ പതിഞ്ഞു. പിന്നാലെ സീറ്റ് ബെല്‍റ്റിടാത്ത ചിത്രം സഹിതം നിയമലംഘന നോട്ടീസ് കാറുടമയുടെ പേരിലെത്തി. മൂന്നുമാസത്തിനിടെ ലഭിച്ചത് പിഴയടയ്ക്കാനുള്ള 149 നോട്ടീസ്. ഇതുവരെയിട്ട പിഴ 74,500 രൂപയാണ്
മൊബൈല്‍ ഫോണില്‍ നിരന്തരം സന്ദേശം അയച്ചെങ്കിലും പിഴ അടച്ചില്ല. ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് നിയമ ലംഘന നോട്ടിസ് തപാലില്‍ അയച്ചു തുടങ്ങി. ഇപ്പോള്‍ അത് മുക്കാല്‍ ലക്ഷം ആയി. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ളതാണ് നിലവിലെ പിഴ. അതിന് ശേഷമുള്ളത് വരാൻ ഇരിക്കുന്നതേയുള്ളു. അതേസമയം, പണം അടയ്ക്കാമെന്ന് ഉടമ അറിയിച്ചതായി കാസര്‍കോട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
