ഐസ്‌ലൻഡില്‍ 24 മണിക്കൂറിനിടെ 1000നു മുകളിൽ ചെറു ഭൂചലനങ്ങള്‍; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ഐസ്‌ലൻഡിൽ നിരന്തരമായി തുടർ ഭൂചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 14 മണിക്കൂറിനിടെ 800 തവണയും 24 മണിക്കൂറിനിടെ 1000നു മുകളിൽ ചെറു ഭൂചലനങ്ങളുമാണ് ഐസ്‌ലൻഡിലുണ്ടായത്. അഗ്നിപർവതത്തിൻ്റെ സമ്മർദ്ദം കാരണമാണ് ഇത്രയധികം ഭൂചലനങ്ങൾ ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഭൂചലനങ്ങളുടെ തീവ്രത വർധിക്കുകയാണെന്നും അഗ്നിപർവതം പൊട്ടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
തുടർ ഭൂചലനങ്ങളിൽ 5.2 തീവ്രത രേഖപ്പെടുത്തിയതാണ് ഏറ്റവും ശക്തമായത്. ആൾനാശമോ സാരമായ നാശനഷ്ടങ്ങളോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്തിൻ്റെ തെക്കേ അറ്റത്തുള്ള റെയ്ക്ജാനസ് ഉപദ്വീപാണ് ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം. അഗ്നിപർവത സ്ഫോടന സാധ്യതയുള്ളതിനാൽ ആഡംബര ഹോട്ടലുകളും പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ബ്ലൂ ലഗൂണും അടച്ചുപൂട്ടിയിരിക്കുകയാണ്. അഗ്നിപർവത സ്ഫോടനമുണ്ടായാൽ ആളുകളെ ഒഴിപ്പിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Iceland has recorded 1000+ volcanic earthquakes in the past 24 hours: pic.twitter.com/f8YEgUMtQd
— Farooq Khan 🍁🍁🍁 (@UlefossImir) November 11, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.