ഇസ്രായേലിന് പിന്നിൽ കളിക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വം -മുഖ്യമന്ത്രി

കോഴിക്കോട് : പലസ്തീൻ പ്രശ്നത്തിൽ ഇസ്രയേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് സി.പി.എം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന കേന്ദ്രസർക്കാർ നയത്തെയും അദ്ദേഹം വിമർശിച്ചു ആർ.എസ്,.എസിനെയും ബി.ജെ.പിയെയും മുൻ യു.പി.എ സർക്കാരിനെയും നിലപാട് മാറ്റത്തിൽ പിണറായി കുറ്റപ്പെടുത്തി.
ഇസ്രയേലിനെ ഒരു രാഷ്ട്രമായി പോലും നാം അംഗീകരിച്ചിരുന്നില്ല. ഇസ്രയേലിനോട് ഇപ്പോള്‍ കാണിക്കുന്ന ആഭിമുഖ്യത്തിനെതിരെ ബഹുജന സ്വാധീനമുള്ളവര്‍ പോലും രംഗത്തു വരുന്നില്ല. ബിജെപി നിലപാട് രാജ്യത്തിന്റെ നിലപാടായി മാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എപ്പോഴാണ് ഇതിന് നയവ്യതിയാനം വന്നതെന്ന് ഓര്‍ക്കണം. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇസ്രയേലിനെ നാം അംഗീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ സമരകാലത്തും സ്വാതന്ത്ര്യത്തിന് ശേഷവും ഇന്ത്യ പലസ്തീൻ നിലപാടിനൊപ്പമായിരുന്നു. പലസ്തീനുമായി മാത്രമേ ഇന്ത്യക്ക് ബന്ധമുണ്ടായിരുന്നുള്ളൂ. പലസ്തീനെ മാത്രമേ നാം അംഗീകരിച്ചുള്ളൂ. ഇസ്രയേൽ നാം അംഗീകരിക്കാത്ത രാഷ്ട്രമായിരുന്നു. സാധാരണ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പോലും ഇസ്രയേലുമായി ഉണ്ടായിരുന്നില്ല. എപ്പോഴാണ് ഇതിന് മാറ്റം വന്നതെന്ന് ഓർക്കണം. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെയാണ് ഇസ്രയേൽ എല്ലാ ക്രൂരതയും നടത്തുന്നത്. നമ്മൾ ശക്തമായ സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ചപ്പോൾ നമ്മുടെ നിലപാടിന് വ്യക്തത ഉണ്ടായിരുന്നു. എന്നാൽ മെല്ലെ മെല്ലെ രാജ്യത്തിന്റെ നിലപാടിൽ വെള്ളം ചേർക്കുന്ന അവസ്ഥയുണ്ടായി.
നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഇസ്രയേലിനെ അംഗീകരിക്കുന്നത്. അമേരിക്കയുമായുള്ള ചങ്ങാത്തമായിരുന്നു അതിന് പിന്നിൽ. അമേരിക്കയുടെ സമ്മർദ്ദം നാം കീഴ്പ്പെടുകയായിരുന്നു. ആ സമ്മർദ്ദം എങ്ങനെ പിന്നെ എങ്ങനെ വളർന്നുവന്നത് നാം കണ്ടതാണ്. ആ അമേരിക്കൻ ബാന്ധവം ഇന്ത്യയെ എവിടെയെത്തിച്ചുവെന്ന് ചിന്തിക്കണം ആ നയവും ഇന്നത്തെ ബി.ജെ.പി നയവും തമ്മിൽ എന്താണ് വ്യത്യാസമെന്നും പിണറായി ചോദിച്ചു.
ഐക്യദാർഢ്യറാലിയിൽ ലീഗിനെ ക്ഷണിച്ച വിഷയവും പ്രസംഗത്തിനിടെ മുഖ്യമന്ത്രി പരാമർശിച്ചു. ഒരു കൂട്ടര്‍ വരാമെന്ന് പറഞ്ഞപ്പോള്‍ ക്ഷണിച്ചു. എന്തു സംഭവിക്കുമെന്ന് അറിയാമായിരുന്നു. വരാത്തതില്‍ പരിഭവമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.