സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച നഴ്‌സ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച നഴ്‌സ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ചിക്കമഗളുരുവിലാണ് സംഭവം. ജില്ലയിലെ കുപ്പാളു മൊറാർജി റസിഡൻഷ്യൽ സ്‌കൂളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ചന്ദന (26), എഎൻഎം നഴ്‌സ് സുരേഷ് (35), കടയുടമ വിനയ് കുമാർ (27) എന്നിവരാണ് അറസ്റ്റിലായത്. പോക്സോ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ചിക്കമഗളുരു പോലീസ് പറഞ്ഞു.
സ്‌കൂളിലെ താൽക്കാലിക ജീവനക്കാരനായ സുരേഷിന്റെ സഹായത്തോടെ ചന്ദനയും, വിനയും നിരവധി വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പെൺകുട്ടികളെ നഴ്സിങ് പരിശീലിപ്പിക്കാൻ എന്ന വ്യാജേനയാണ് പ്രതികൾ അവരുടെ വീടുകളിലേക്ക് വിളിച്ചുവരുത്തുയിരുന്നത്. തുടർന്ന് ഇവരെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം ഇക്കാര്യം പുറത്തുപറഞ്ഞാൽ വീഡിയോ വൈറൽ ആക്കുമെന്നും പ്രതികൾ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.
അടുത്തിടെ സ്കൂളിൽ നടത്തിയ കൗൺസിലിംഗിൽ ഒരു പെൺകുട്ടി പീഡന വിവരം തുറന്നു പറഞ്ഞു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ പ്രതികൾക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. മൂവരെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്. മറ്റ് പെൺകുട്ടികളുടെ മൊഴിയും ഉടൻ ശേഖരിക്കുമെന്ന് പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.