ഏഴാം വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക; പൊരുതിവീണ് അഫ്ഗാൻ

ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്താനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. 15 പന്ത് ബാക്കിനിൽക്കെ അഫ്ഗാന്‍ ഉയര്‍ത്തിയ 245 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 47.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അര്‍ധസെഞ്ചുറി നേടിയ റാസി വാന്‍ ഡെര്‍ ഡ്യൂസനാണ് ടീമിന്റെ വിജയശില്‍പ്പി.
അഹ്മദാബാദിൽ നടന്ന മത്സരത്തിൽ ടോസ് നേടി അഫ്ഗാൻ നായകൻ ഹഷ്മതുല്ല ഷാഹിദി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം പക്ഷെ ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിനു മുൻപിൽ പാളുന്ന കാഴ്ചയാണു കണ്ടത്. ഇടവേളകളിൽ മുൻനിര ബാറ്റർമാരെല്ലാം കൂടാരം കയറിക്കൊണ്ടിരുന്നു. ഒടുവിൽ അസ്മതുല്ല ഒമർസായിയുടെ ഒറ്റയാൾ പോരാട്ടമാണ് അഫ്ഗാനെ പൊരുതിനോക്കാവുന്ന സ്‌കോറിലെത്തിച്ചത്.
97 റൺസുമായി പുറത്താകാതെ നിന്നു അസ്മതുല്ല. 107 പന്ത് നേരിട്ട് മൂന്ന് സിക്‌സറും ഏഴ് ഫോറും സഹിതമായിരുന്നു താരത്തിന്റെ അവിസ്മരണീയ പോരാട്ടം. ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ നാലു വിക്കറ്റുമായി ജെറാൾഡ് കൂറ്റ്‌സിയാണു തിളങ്ങഇയത്. എൻഗിഡിക്കും കേശവ് മഹാരാജിനും രണ്ടു വീതവും ആൻഡിലെ ഫെഹ്ലൂക്വായോയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു.
മറുപടി ബാറ്റിങ്ങിൽ ബാവുമ 23 റൺസിനു പുറത്തായെങ്കിലും ക്വിന്റൻ ഡി കോക്കും റസി വാൻ ഡർ ഡസ്സനും ചേർന്ന് ടീമിനെ വിജയത്തിലേക്കു നയിച്ചു. ഡി കോക്ക് 41 റൺസുമായി പുറത്തായ ശേഷം ഇടവേളകളിൽ മൂന്ന് വിക്കറ്റ് വീണെങ്കിലും ഡസ്സൻ ഉത്തരവാദിത്തം വെടിപ്പായി പൂർത്തിയാക്കി. 95 പന്ത് നേരിട്ട് ആറ് ഫോറും ഒരു സിക്‌സറും ഉൾപ്പെടെ 76 റൺസുമായി താരം പുറത്താകാതെ നിന്നു.
അതേസമയം ലോകകപ്പില്‍ വന്‍ അട്ടിമറികളാണ് അഫ്ഗാന്‍ നടത്തിയത്. നെതര്‍ലന്‍ഡ്‌സ്, ശ്രീലങ്ക, പാകിസ്താന്‍, ഇംഗ്ലണ്ട് എന്നീ ടീമുകളെ മിന്നുന്ന പ്രകടനത്തോടെ ആണ് അഫ്ഗാന്‍ പരാജപ്പെടുത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.