ആഭ്യന്തര മന്ത്രിയുടെ അനുയായിയെന്ന വ്യാജേന തട്ടിപ്പ്; വയോധികന് നഷ്ടപ്പെട്ടത് നാലര ലക്ഷം രൂപ

ബെംഗളൂരു: ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ അനുയായിയെന്ന വ്യാജേന വയോധികനിൽ നിന്നും നാലര ലക്ഷം രൂപ തട്ടിയെടുത്തു. തുമകുരുവിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളേജിൽ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 53കാരനിൽ നിന്നും പ്രതിയായ സുബൈർ എന്നയാൾ 4.5 ലക്ഷം രൂപ തട്ടിയെടുത്തത്.
മകളുടെ കോളേജിൽ അഡ്മിഷൻ വാങ്ങി നൽകാമെന്നും ആഭ്യന്തര മന്ത്രിയുടെ അടുത്ത ആളാണ് താൻ എന്നും സുബൈർ വയോധികനെ വിശ്വസിപ്പിച്ചിരുന്നു.
കഴിഞ്ഞ മാസമാണ് പണം നൽകിയത്. എന്നാൽ പണം നൽകി ഏറെ നാളായിട്ടും മെയിലോ മെസേജുകളോ ലഭിക്കാത്തതിനെ തുടർന്ന് ഇരയായ വയോധികൻ പോലീസിനെ സമീപിക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും പ്രതിക്ക് നൽകിയതായി വയോധികൻ പരാതിയിൽ പറഞ്ഞു.
പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുബൈർ എന്നയാൾ ആഭ്യന്തര മന്ത്രിയുടെ ഓഫിസിൽ ജോലി ചെയ്യുന്നില്ലെന്ന് കണ്ടെത്തി. മാത്രമല്ല മന്ത്രിക്ക് ഇയാളെ അറിയില്ലെന്നും പോലീസ് വ്യക്തമാക്കി. സുബൈർ വയോധികനോട് പറഞ്ഞ മേൽവിലാസവും വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.