കാമുകനൊപ്പംകഴിയാൻ ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി; ഭാര്യയും യുവാവും ഉൾപ്പെടെ അഞ്ച് പേര്‍ അറസ്റ്റിൽ

തമിഴ്നാട്ടിൽ ഭാര്യയും കാമുകനും സംഘവും ഭർത്താവിനെ കൊന്ന് കഷണങ്ങളാക്കിയ ശേഷം മൃതദേഹം വെട്ടിമുറിച്ച് പുഴയിൽ തള്ളി. 26 കാരിയായ വിനോദിനിയാണ് 23 കാരനായ കാമുകൻ ഭാരതിയുടെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയത്. തമിഴ്നാട് ട്രിച്ചിയിലാണ് സംഭവം. പ്രദേശത്ത് പൂക്കൾ വിൽക്കുന്ന പ്രഭു (30) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിനോദിനി, ഭാരതി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ സഹായികളായ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പൂക്കച്ചവടക്കാരനായ പ്രഭുവിനെ കാണാൻ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പ്രഭു എവിടെ എന്ന ചോദ്യത്തിന് ഇതുവരെ തിരിച്ചെത്തിയിട്ടില്ല എന്നായിരുന്നു വിനോദിനിയുടെ മറുപടി. സംശയം തോന്നിയ സഹോദരൻ പ്രഭുവി അന്വേഷിച്ചു പൂക്കച്ചവടം നടത്തുന്ന സ്ഥലങ്ങളിൽ പോയി. തുടർന്ന് സമയപുരം പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ വിനോദിനിക്ക് ഭാരതിയുമായുള്ള വിവാഹേതര ബന്ധവും പ്രഭുവിനെ കൊല്ലാനുള്ള പദ്ധതിയും പോലീസ് കണ്ടെത്തി.
വിനോദിനിയും ഭാരതിയും കുറച്ചു നാൾ മുൻപ് ഒരു വീട് വാടകയ്‌ക്കെടുത്തിരുന്നു. ഇത് മനസിലാക്കിയ പ്രഭു ഭാരതിയുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്ന് വിനോദിനിയെ നിർബന്ധിച്ചു. ഇതിനെ തുടർന്ന് ഇരുവരും പലപ്പോഴായി വഴക്കായി. ഇവരുടെ ബന്ധം അവസാനിപ്പിക്കാനായി പ്രഭു വിനോദിനിയുമായി മറ്റൊരിടത്തേക്ക് താമസം മാറി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സുഖമില്ലാതെ കിടപ്പായ പ്രഭുവിന് വിനോദിനി ഉറക്കഗുളിക മരുന്നായി നൽകി. പിന്നീട് ഭാരതിയും വിനോദിനിയും ചേർന്ന് പ്രഭുവിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേശം ട്രിച്ചി-മധുര ഹൈവേയിൽ വെച്ച് മൃതദേഹം സംസ്കരിക്കാനായിരുന്നു പ്രതികളുടെ ഉദ്ദേശം. എന്നാൽ മഴ കാരണം മൃതദേഹം കത്തിക്കാൻ കഴിയാത്തതിനാൽ ഭാരതി സുഹൃത്തുക്കളുടെ സഹായത്തോടെ പ്രഭുവിന്റെ മൃതദേഹം രണ്ട് കഷണങ്ങളാക്കി കാവേരി നദിയിലും, കൊല്ലിഡാം നദിയിലും ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അഞ്ചു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സമയപുരം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.