ദീപാവലി; ഹരിത പടക്കങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ദീപാവലി ആഘോഷത്തിനായി ജനങ്ങൾ ഹരിത പടക്കങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് നിർദേശവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പടക്കം പൊട്ടിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനും ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള രോഗികളുടെ ആരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലിനീകരണം തടയുന്നതിനാണ് ഹരിത പടക്കങ്ങൾ മാത്രം ഉപയോഗിക്കാൻ നിർദേശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നൽകുന്നതോടൊപ്പമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്കുള്ള യാത്രയാണ് ദീപാവലിയെന്ന് ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.
എന്നാൽ, അശ്രദ്ധമൂലം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പടക്കങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ആശുപത്രികൾ, ശിശു മന്ദിരങ്ങൾ, സർക്കാർ ഓഫിസുകൾ എന്നിവയ്ക്ക് സമീപം പടക്കങ്ങൾ പൊട്ടിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു.
കഴിഞ്ഞ ഒക്‌ടോബർ എട്ടിന് ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള കർണാടക-തമിഴ്‌നാടിന്റെ അതിർത്തിയിലെ അത്തിബെലെയിലെ പടക്ക ഗോഡൗണിൽ കടയിലുണ്ടായ വൻ തീപിടിത്തത്തിൽ 17 പേർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു അടക്കമുള്ള നഗരങ്ങളിൽ സർക്കാർ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
