ലോകകപ്പിൽ യുവരാജ് സിംഗിന്റെ റെക്കോർഡ് തകർത്ത് ശ്രേയസ് അയ്യർ

ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെയുള്ള മത്സരത്തിൽ യുവരാജ് സിംഗിന്റെ റെക്കോർഡ് തകർത്ത് ഇന്ത്യൻ താരം ശ്രേയസ് അയ്യർ. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ ടോപ് ഓഡറിലെ അഞ്ച് താരങ്ങളാണ് 50ലധികം റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. രോഹിത് ശര്‍മ (61), ശുബ്മാന്‍ ഗില്‍ (51), വിരാട് കോലി (51) എന്നിവര്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. ശ്രേയസ് അയ്യരും (128*) കെ എല്‍ രാഹുലും (102) സെഞ്ച്വറിയും നേടി.
ശ്രേയസ് ലോകകപ്പിലെ തന്റെ ആദ്യ സെഞ്ച്വറിയാണ് നേടിയത്. 94 പന്തില്‍ 10 ഫോറും 5 സിക്‌സുമാണ് ശ്രേയസ് നേടിയത്. ഒരു ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന മധ്യനിര ബാറ്റ്‌സ്മാനെന്ന റെക്കോഡാണ് ശ്രേയസ് സ്വന്തമാക്കിയത്. 2011ല്‍ 362 റണ്‍സ് നേടിയ യുവരാജായിരുന്നു ഇതുവരെ ഈ റെക്കോഡില്‍ തലപ്പത്തുണ്ടായിരുന്നത്.
എന്നാല്‍ ഇത്തവണത്തെ ശ്രേയസിന്റെ സ്‌കോര്‍ 421 റണ്‍സായിരിക്കുകയാണ്. ഇതോടെ യുവരാജിനെ മറികടക്കാന്‍ ശ്രേയസിന് സാധിച്ചു. 347 റണ്‍സുമായി കെ എല്‍ രാഹുല്‍ പിന്നാലെയുണ്ട്. കൂടാതെ മറ്റ് ചില റെക്കോഡുകളും ശ്രേയസ് സ്വന്തം പേരിലാക്കി. ലോകകപ്പില്‍ മധ്യനിരയില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന താരമായും ശ്രേയസ് മാറി.
ഇത് നാലാം തവണയാണ് ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ശ്രേയസ് നേടുന്നത്. ലോകകപ്പില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുന്ന ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടാം സ്ഥാനത്താണ് ശ്രേയസ്. 2011 ലോകകപ്പിന് ശേഷം ഇന്ത്യക്കായി ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനാണ് ശ്രേയസ്. കെ. എല്‍. രാഹുല്‍ 62 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഇതോടെ ഇന്ത്യക്കായി ഏകദിന ലോകകപ്പില്‍ വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമായി രാഹുലും മാറി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
