ഉഡുപ്പിയിലെ കൂട്ടക്കൊലപാതകം; പ്രതി അറസ്റ്റിൽ

ബെംഗളൂരു: ഉഡുപ്പിയിലെ മാൽപെക്കടുത്ത് നെജാറിൽ വീട്ടമ്മയേയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ പ്രവീൺ ചൗഗാലെ (35) ആണ് അറസ്റ്റിലായത്. ബെളഗാവി രായഭാഗ് കുടച്ചിയിലെ വീട്ടിൽ നിന്ന് ഉഡുപ്പി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്സാൻ (23), അഗ്നാസ് (21), അസിം (12) എന്നിവരെ പ്രതി വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയത്. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ ഹസീനയുടെ ഭർതൃ മാതാവ് ഹാജിറ ചികിത്സയിലാണ്. ഹസീനയേയും രണ്ട് മക്കളെയും വീടിനകത്തുവെച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്.
പുറത്തു കളിക്കുകയായിരുന്ന അസീം ബഹളം കേട്ട് ഓടിയെത്തിയപ്പോൾ അവനെയും പ്രതി ആക്രമിക്കുകയായിരുന്നു. ഹസീനയുടെ മൂത്ത മകളും എയര്‍ ഇന്ത്യയിലെ എയര്‍ഹോസ്റ്റസുമായ അഫ്‌സാനെ ലക്ഷ്യമിട്ടാണ് കൊലയാളി എത്തിയതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. അറസ്റ്റിലായ പ്രതി അഫ്‌സാൻ ജോലി ചെയ്തിരുന്ന എയർലൈൻസ് കമ്പനിയിലെ ജീവനക്കാരനാണ്.
അഫ്‌സാൻ ഞായറാഴ്ച വൈകീട്ടാണ് ബെംഗളൂരുവിൽ നിന്നും സ്വദേശമായ ഉഡുപ്പിയിലെത്തിയത്. ഈ സമയം പ്രതിയും അഫ്‌സാനെ പിന്തുടർന്നതായി പോലീസ് പറഞ്ഞിരുന്നു. പ്രതിയെ കൊല നടന്ന വീട്ടിലെത്തിച്ച ഓട്ടോറിക്ഷ ജീവനക്കാരന്‍ ശ്യാമിന്റെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
പ്രദേശവാസികളായ ചിലരും ഹസീനയുടെ മകനും തമ്മിൽ അടുത്തിടെ വലിയ രീതിയിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ചിലരുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു. നിലവിൽ പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.