അടുത്ത മാർച്ചിനുള്ളിൽ 20,000 ഭവനരഹിതർക്ക് വീടുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: അടുത്ത വർഷം മാർച്ചോടെ ബെംഗളൂരുവിലെ 20,000 ഭവനരഹിതർക്ക് വീടുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. രാജീവ് ഗാന്ധി ഹൗസിംഗ് കോർപ്പറേഷൻ ലിമിറ്റഡിന് (ആർജിഎച്ച്‌സിഎൽ) കീഴിൽ വരുന്ന ബഹുനില ഭവന പദ്ധതി പ്രകാരം 20,000 വീടുകൾ നഗരത്തിലെ നിർധനർക്ക് പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവർക്കും കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു.
ബെംഗളൂരു അർബൻ ജില്ലയിലെ 29 വ്യത്യസ്ത സർവേ നമ്പറുകളിൽ ഗ്രൗണ്ട് പ്ലസ് 3, സ്റ്റിൽറ്റ് പ്ലസ് 14 നിലകളുടെ ഫോർമാറ്റിനായുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് ആർജിഎച്ച്‌സിഎൽ മാനേജിംഗ് ഡയറക്ടർ സുശീലമ്മ പറഞ്ഞു. ജനുവരിയോടെ 20,000 വീടുകൾ സജ്ജമാകും. 2017-ലാണ് പദ്ധതി ആരംഭിച്ചത്. ഒരു ബെഡ്‌റൂം, കിച്ചൻ യൂണിറ്റ്, ബാത്റൂം, കോമൺ ഏരിയ എന്നിവ ഉൾപ്പെടെ 500 ചതുരശ്ര അടിയിലായിരിക്കും വീട് നിർമിക്കുക.
ഒരു വീടിനു 10.60 ലക്ഷം രൂപയാണ് ചെലവ്. ഇതിനു പുറമെ സ്വന്തമായി വീട് വെക്കാൻ ആഗ്രഹമുള്ള പാവപെട്ടവർക്ക് 2.70 ലക്ഷയും അനുവദിക്കും. ഇതിൽ 1.5 ലക്ഷം രൂപ കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജനയിൽ നിന്നും 1.20 ലക്ഷം രൂപ സംസ്ഥാന സർക്കാരിൽ നിന്നും അനുവദിക്കും.
ഇതിനു പുറമെ, പട്ടികജാതി വിഭാഗത്തിന് കേന്ദ്രസർക്കാർ 1.5 ലക്ഷം രൂപയും സംസ്ഥാന സർക്കാർ 2 ലക്ഷം രൂപയും സബ്‌സിഡിയായി നൽകുമെന്ന് സുശീലാമ്മ പറഞ്ഞു. വൈദ്യുതി, വെള്ളം, ലിഫ്റ്റ്, മലിനജല ശുദ്ധീകരണ പ്ലാന്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഭവന യൂണിറ്റുകളിൽ ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.