തൊഴിലന്വേഷകരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരുവില്‍ നവംബർ 25 ന് മെഗാ ജോബ് ഫെയർ

ബെംഗളൂരു: 6-ാമത് സമൂഹ വിവാഹത്തോടനുബന്ധിച്ച് എഐകെഎംസിസിക്ക് കീഴിലുള്ള ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റിയും, എംഎസ്എഫ് നാഷണല്‍ കമ്മിറ്റിയും, ബോംബെ കേന്ദ്രമായുള്ള അസോസിയേഷന്‍ ഓഫ് മുസ്ലിം പ്രഫഷണല്‍സ് (AMP India) മായി ചേര്‍ന്ന് ബെംഗളൂരുവില്‍ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 25 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ കന്റോണ്‍മെന്റ് റയില്‍വേ സ്റ്റേഷന് സമീപത്തെ മില്ലേഴ്സ് റോഡിലെ ഖാദ്രിയ്യ മസ്ജിദ് അങ്കണത്തിലാണ് നടക്കുന്നത്.
AMP ഇന്ത്യയുടെ ഈ 85-ാമത് ജോബ് ഫെയര്‍ ആണ് ഇത്തവണ നടക്കുന്നത്. നൂറിലധികം കമ്പനികളും പതിനായിരത്തിലധികം തൊഴില്‍ അവസരങ്ങളുമാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്. മാനുഫാക്ചറിംഗ്, എഞ്ചിനീയറിംഗ്, എഫ്എംസിജി, ടെലികോം, ഹോസ്പിറ്റാലിറ്റി, ബിപിഒ, ഐടി, ലോജിസ്റ്റിക്‌സ് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള കമ്പനികള്‍ എത്തുന്നുണ്ട്. എല്ലാ വിഭാഗം തൊഴില്‍ അന്വേഷകര്‍ക്കും, എല്ലാ കമ്മ്യൂണിറ്റികളില്‍ നിന്നുള്ളവര്‍ക്കും ഈ ജോബ് മേളയില്‍ പങ്കെടുക്കാം.
രജിസ്റ്റര്‍ ചെയ്യുന്നതിന് www.tinyurl.com/AMPJobForm സന്ദര്‍ശിക്കുക. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ ETP സെഷനും നല്‍കുന്നുണ്ട്.ഫ്രഷേഴ്സിനും, പരിചയസമ്പന്നര്‍ക്കും പങ്കെടുക്കാം, പ്രായം: കുറഞ്ഞത് 18 വയസ്സ്, യോഗ്യത: X & XII പാസ്സ്, ഡിപ്ലോമ, ബിരുദം & ബിരുദാനന്തര ബിരുദം മുതലായവ.
കൂടുതൽ വിവരങ്ങൾക്ക്: 9845 662 183, 9845 006 921
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.