ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ച്വറി; സച്ചിന്റെ റെക്കോർഡ് മറികടന്ന് കോഹ്ലി

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമായി വിരാട് കോഹ്ലി. സച്ചിന്റെ റെക്കോഡ് തകര്‍ത്തുകൊണ്ടാണ് താരത്തിന്റെ നേട്ടം. ഏകദിനത്തില്‍ 50 സെഞ്ച്വറിയാണ് താരം നേടിയെടുത്തിരിക്കുന്നത്. 272 ഇന്നിംഗ്‌സില്‍ നിന്നാണ് കോഹ്ലി പുതിയ റെക്കോഡ് നേടിയെടുത്തത്.
മത്സരത്തില്‍ 108 പന്തുകളില്‍ 106 റണ്‍സ് നേടിയ കോഹ്ലിയുടെ ഇന്നിങ്സ് എട്ട് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ സച്ചിന്റെ 49 ഏകദിന സെഞ്ച്വറികളെന്ന നേട്ടത്തിനൊപ്പം കോഹ്ലി എത്തിയിരുന്നു.
72–ാം അര്‍ധസെഞ്ച്വറി നേടിയതോടെ ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനക്കാരനായി കോഹ്ലി മാറി. ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ വ്യക്തിഗത സ്‌കോര്‍ 80 പിന്നിട്ടപ്പോഴാണ് റെക്കോര്‍ഡ് നേട്ടം കോഹ്ലി സ്വന്തമാക്കിയത്.
സചിൻ 452 ഇന്നിങ്സുകളിലാണ് (463 മത്സരം) 49 സെഞ്ച്വറി നേട്ടത്തിലെത്തിയത്. രോഹിത് ശർമ (31), റിക്കി പോണ്ടിങ് (30), സനത് ജയസൂര്യ (28) എന്നിവരാണ് മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡും സചിനെ മറികടന്ന് കോഹ്ലി സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരവും കോഹ്ലി ആണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.