Follow News Bengaluru on Google news

ലോകകപ്പ് ഫൈനലിൽ വ്യോമസേനയുടെ എയറോബിക് ഷോയും ഡുവാ ലിപയുടെ പാട്ടും ഉൾപ്പെടുത്തും

ഇത്തവണത്തെ ഏകദിന ലോകകപ്പ് ഫൈനൽ മത്സരം കൂടുതൽ കളറാകും. മത്സരം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ് ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ടൂർണമെന്റിൽ ഫൈനലിൽ കടന്നിട്ടുണ്ട്. കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ ന്യൂസിലൻഡിനെ സെമിയിൽ മറികടന്നത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫൈനൽ നടക്കുക. ഇത്തവണ ലോകകപ്പിന് ആഘോഷത്തോടെയുള്ള ഉദ്ഘാടന ചടങ്ങൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ത്യ – പാകിസ്താൻ മത്സരത്തിന് മുന്നോടിയായി സംഗീത പരിപാടികൾ സംഘടിപ്പിച്ചിരുന്നു. വമ്പൻ പരിപാടികളാണ് ലോകകപ്പ് ഫൈനലിനായി ഒരുക്കിയിരിക്കുന്നതെന്നാണ് ലോകകപ്പ് മത്സരങ്ങളുടെ ബ്രോഡ്കാസ്റ്റേഴ്സായ സ്റ്റാർ സ്പോർട്സ് വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യൻ എയർ ഫോഴ്സിന്റെ നേതൃത്വത്തിൽ ഒരു എയറോബിക് ഷോ മത്സരത്തിന് മുമ്പായി ഒരുക്കിയിട്ടുണ്ട്. സൂര്യകിരണിന്റെ നേതൃത്വത്തിലാണ് ഷോ നടക്കുക.

ഇത് കൂടാതെ ലോകമെങ്ങും ആരാധകരുള്ള പ്രശസ്ത പോപ് ഗായിക ഡുവാ ലിപയുടെ നേതൃത്വത്തിൽ സംഗീത പരിപാടിയും ഉൾപെടുത്തിയിട്ടുണ്ട്. ലോകകപ്പിൽ ഇത് നാലാം തവണയാണ് ഇന്ത്യ ഫൈനൽ കളിക്കാൻ പോവുന്നത്. 1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ആദ്യമായി ലോകകിരീടം നേടിയത്

2003ൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ ഫൈനലിലെത്തിയ ടീം ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. 2011ൽ എം.എസ്. ധോണിയുടെ നേതൃത്വത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.