കലയും സാഹിത്യവും ജനതയുടെ നൈതികതയും സത്യാനന്തര കാലത്തിന് വെല്ലുവിളി ഉയർത്തും; വി എസ് ബിന്ദു

ബെംഗളൂരു: കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കാൻ അസത്യങ്ങളുടെ ഫാക്ടറിയിൽ നിന്ന് നിർമ്മിച്ചു വിടുന്ന നുണകൾ മാധ്യമങ്ങളിൽ നിറയുന്നുണ്ടെങ്കിലും കലയും സാഹിത്യവും ജനതയുടെ നൈതികതയും സത്യാനന്തര കാലത്തിന് വെല്ലുവിളി ഉയർത്തുമെന്നും പ്രശസ്ത എഴുത്തുകാരി വി എസ് ബിന്ദു പറഞ്ഞു. ബെംഗളൂരു സിപിഎസി നടത്തിയ “സത്യാനന്തര കാലം, മാധ്യമം, സാഹിത്യം” എന്ന വിഷയയത്തില്‍ സംസാരിക്കുകയായിരുന്നു വി എസ് ബിന്ദു.
നിറം പിടിപ്പിച്ച നുണകൾ വാർത്തയാക്കിയതിന്റെ നേരനുഭവമായി നമ്പി നാരായണന്റെ ചരിത്രം എല്ലാവരുടെയും മുന്നിൽ ഉണ്ട്. സത്യവുമായി ബന്ധമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതിനെ വിമർശിച്ചു അമേരിക്കൻ ചിന്തകനായ ഹാരി ജി ഫ്രാങ്ക്‌ഫർട്ട് എഴുതിയ പുസ്തകത്തിന്റെ പേര് ബുൾ ഷിറ്റ് (ചാണകം) എന്നാണ്. ചാണകം മലയാളത്തിലും നല്ല പ്രചാരം നേടിയ വാക്കാണല്ലോ. പ്രശസ്ത സാഹിത്യകാരനായ ആനന്ദിന്റെ “അത്ഭുതങ്ങൾ”എന്ന കഥയിൽ ഇല്ലാത്ത അവയവത്തിന് വേദന അനുഭവിക്കുന്ന കഥാപാത്രമുണ്ട്. നമ്മുടെ മാധ്യമങ്ങൾ പലപ്പോഴും യഥാർത്ഥ വേദനകൾ മറച്ചു പിടിച്ചു ഇല്ലാത്ത വേദനകൾ പെരുപ്പിച്ചു കാണിക്കുകയാണ്.
പ്രമുഖ ഓൺലൈൻ മാധ്യമമായ ന്യൂസ് ക്ലിക്കിന്റെ പ്രവർത്തകരെ കള്ളക്കഥകളുടെ പിൻബലത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടച്ചിരിക്കുകയാണ്. സത്യാനന്തര കാലത്തെ ചെറുക്കുന്നതിന്റെ പേരിലാണ് അവരെ ശിക്ഷിക്കുന്നത്. ഇസ്രായേൽ ഇപ്പോൾ ഗാസയിൽ നടത്തുന്ന നരമേധത്തിന് മാധ്യമങ്ങളുടെ പരോക്ഷ പിന്തുണയുണ്ട്. ഭയവും നുണകളുമാണ് രാജ്യം ഭരിച്ചിരുന്നതെന്ന് ഹിറ്റ്ലറുടെ കാലത്തെ ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്. ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ലക്ഷക്കണക്കിന് യഹൂദർ ഇരകളായിട്ടുണ്ട്. ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന 12 കുട്ടികൾ ഒരിക്കൽ ടാഗോറിന്റെ ഡാക് ഘർ (പോസ്‌റ്റോഫീസ് ) നാടകമായി അവതരിപ്പിച്ചു. പിറ്റേന്ന് അവരെയും നാടകം സംവിധാനം ചെയ്ത വ്യക്തിയെയും നാസികൾ വെടിവെച്ചു കൊന്നു. അതിന്റെ ഓർമ്മ നില നിർത്താൻ സ്ഥാപിച്ച വെങ്കല ശില്പം ഇപ്പോഴും ഇസ്രായേലിന്റെ മുറ്റത്തുണ്ട്. എങ്കിലും ഗാസയിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കാൻ അവർക്കത് തടസ്സമാകുന്നില്ല. ഹിറ്റ്ലറുടെ നുണയുഗം അവസാനിപ്പിച്ചത് പോലെ എല്ലാ അസത്യ പ്രചാരണങ്ങളെയും ജനതയുടെ നൈതികത കീഴടക്കും എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്തെന്നും അവര്‍ പറഞ്ഞു.
ജി ശശിധരൻ നായർ ചർച്ച ഉദ്ഘാടനം ചെയ്തു. ഡെന്നിസ്പോൾ അധ്യക്ഷത വഹിച്ചു. ശാന്തകുമാർ എലപ്പുള്ളി സ്വാഗതം പറഞ്ഞു. കലിസ്റ്റസ്, ഗീതാ നാരായണൻ, മുഹമ്മദ് കുനിങ്ങാട്, ടോമി ആലുങ്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി സൗദ റഹിമാൻ, അൻവർ മുത്തില്ലത്ത്, വല്ലപ്പുഴ ചന്ദ്രശേഖരൻ, സുദേവൻ പുത്തൻചിറ എന്നിവർ കവിതകൾ ആലപിച്ചു. സി കുഞ്ഞപ്പൻ നന്ദി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.