കെജി മുതല്‍ പിജി വരെ സൗജന്യ വിദ്യാഭ്യാസം, സൗജന്യ സ്‌കൂട്ടി; രാജസ്ഥാനില്‍ ബിജെപിയുടെ വാഗ്ദാനപെരുമഴ

ഡല്‍ഹി: രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക “രാജസ്ഥാൻ സങ്കൽപ് പത്ര” പുറത്തിറക്കി ബിജെപി. കർഷകർ മുതൽ പെൺകുട്ടികൾ വരെ എല്ലാവർക്കും പ്രത്യേക ആനുകൂല്യങ്ങള്‍ എന്ന പ്രധാനമന്ത്രി മോദിയുടെ ഉറപ്പോടെയാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു. സംസ്ഥാനത്ത് ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് ആഗ്രഹമെന്നും നദ്ദ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ രാജസ്ഥാനില്‍ 23 മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അതില്‍ 11 എണ്ണം പ്രവര്‍ത്തനക്ഷമമായെന്നും നദ്ദ പറഞ്ഞു.
മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അർജുൻ റാം മേഘ്‌വാൾ സംസ്ഥാന അദ്ധ്യക്ഷന്‍ സിപി ജോഷി, കേന്ദ്രമന്ത്രിയും സംസ്ഥാന തിരഞ്ഞെടുപ്പ് ചുമതലയുമുള്ള പ്രഹ്ലാദ് ജോഷി, സംസ്ഥാന ചുമതലയുള്ള അരുൺ സിംഗ് തുടങ്ങി നിരവധി മുതിർന്ന നേതാക്കൾ സന്നിഹിതരായിരുന്നു. നവംബര്‍ 25നാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്.
ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങള്‍…
– എല്ലാ ജില്ലയിലും മഹിളാ പോലീസ് സ്റ്റേഷന്‍ തുറക്കും.
– പെണ്‍കുട്ടി ജനിച്ചാല്‍ 2 ലക്ഷം രൂപയുടെ ബോണ്ട്
– 12-ാം ക്ലാസ് പാസ്സായ പെണ്‍കുട്ടികള്‍ക്ക് സൗജന്യ സ്‌കൂട്ടി പദ്ധതി
– കെജി മുതല്‍ പിജി വരെ സൗജന്യ വിദ്യാഭ്യാസം
– സ്ത്രീ സുരക്ഷയ്ക്കായി എല്ലാ ജില്ലയിലും ആന്റി റോമിയോ സ്‌ക്വാഡുകള്‍
– ലഖ്പതി ദീദി പദ്ധതി ആരംഭിക്കും
പരീക്ഷകളില്‍ ഉള്‍പ്പെടെ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എസ്‌ഐടി രൂപീകരിക്കും
– ഗോതമ്പ് 2700 രൂപയ്ക്ക് വാങ്ങും.ഭൂമി കൈയേറിയ കര്‍ഷകര്‍ക്ക് എങ്ങനെ നഷ്ടപരിഹാരം നല്‍കുന്നതില്‍ നടപടിയെടുക്കും.
– ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് 450 രൂപ സബ്സിഡി നല്‍കും.
– മാതൃത്വ വന്ദന യോജന പ്രകാരം സ്ത്രീകള്‍ക്ക് നല്‍കുന്ന 5,000 രൂപ 8,000 രൂപയായി ഉയര്‍ത്തും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.