ഗാസയ്ക്കുള്ളിലെ പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തണം: യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കി

വാഷിങ്ടൻ∙ ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ മാനുഷിക പരിഗണന മുൻനിർത്തി അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതി പ്രമേയം. ഹമാസ് ഉപാധികളില്ലാതെ ബന്ധികളാക്കി ഇസ്രയേലികളെ വിട്ടയക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ഗാസയിലുള്ള ജനങ്ങൾക്ക് അടിയന്തര സഹായം എത്തിക്കുന്നതിനായി വെടിനിർത്തൽ വേണമെന്നാണ് ആവശ്യം. 15 അംഗ കൗൺസിലിൽ 12–0ത്തിനാണ് പ്രമേയം പാസായത്. അമേരിക്ക, ബ്രിട്ടന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. പങ്കെടുത്ത എല്ലാ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. അതേസമയം, ഐക്യരാഷ്ട്ര സംഘടനയുടെ പ്രമേയം ഇസ്രയേൽ എതിർത്തെന്നാണ് റിപ്പോർട്ട്.
ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കി ഗസ്സയിലെ അല്‍-ഷിഫ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യം റെയ്ഡ് നടത്തിയിരുന്നു. അല്‍ഷിഫ ആശുപത്രി പിടിച്ചടക്കിയ ഇസ്രയേല്‍ സൈന്യം ആശുപത്രിക്കകത്ത് നിന്നും ഹമാസിന്റെ വന്‍ ആയുധ ശേഖരവും, വാര്‍ത്താ വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തതായി അറിയിച്ചു.
മാനുഷിക ഇടവേള അല്ലെങ്കിൽ വെടിനിർത്തൽ എന്നാണ് പ്രമേയത്തിൽ പറഞ്ഞിരിക്കുന്നത്. യുദ്ധത്തിനു താൽക്കാലിക വിരാമം എന്ന ആവശ്യം വെടിനിർത്തൽ ആവശ്യത്തേക്കാൾ ലഘുവായതിനാൽ, യുദ്ധം ചെയ്യുന്ന രാജ്യങ്ങൾ അംഗീകരിക്കാറാണ് പതിവ്. യുഎസ് തൽക്കാലിക വിരാമമെന്ന ആവശ്യത്തെ പിന്തുണച്ചപ്പോൾ, റഷ്യ വെടിനിർത്തലിനു വേണ്ടി വാദിച്ചതായാണ് വിവരം. അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യാത്തതിനാലാണ് റഷ്യ പ്രമേയത്തിൽനിന്ന് വിട്ടുനിന്നതെന്ന് റഷ്യൻ അംബാസിഡർ വാസിലി നെബൻസിയ രക്ഷാസമിതിയെ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.