ക്ലോസ് ഫ്രണ്ട്‌സിന് മാത്രം പോസ്റ്റുകളും റീലുകളും കാണാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

ക്ലോസ് ഫ്രണ്ട്‌സിന് മാത്രം പോസ്റ്റുകളും റീലുകളും കാണാവുന്ന തരത്തിൽ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. നിലവിൽ സ്റ്റോറികള്‍ക്കും പോസ്റ്റുകൾക്ക് ഈ ഫീച്ചർ ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് കൂടുതൽ സ്വകാര്യത ലഭിക്കുന്ന ഫീച്ചർ കൂടിയാണിത്. ഇതോടെ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യതയിലും ഷെയർ ചെയ്യുന്ന കണ്ടന്റിലും കൂടുതല്‍ നിയന്ത്രണം ലഭിക്കുമെന്ന് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.
വരുമാനം ലക്ഷ്യമിടുന്നവര്‍ക്ക് ഭാവിയില്‍ ഈ ഫീച്ചര്‍ സഹായകമാകുമെന്നാണ് നിഗമനം. പുതിയ പോസ്റ്റ് സെലക്ട് ചെയ്ത ശേഷം ക്യാപ്ഷന്‍ ഓപ്ഷന് താഴെയുള്ള ഓഡിയന്‍സ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഓപ്ഷനുകളിൽ ക്ലോസ് ഫ്രണ്ട്സിനെ തിരഞ്ഞെടുക്കുക. പോസ്റ്റ് പ്രസിദ്ധീകരിക്കാന്‍ മുകളിലുള്ള ഷെയർ ബട്ടണില്‍ ടാപ്പ് ചെയ്യുക.
വാട്‌സ്ആപ്പിലെ പോലെ റീഡ് റെസിപ്പിയന്‍സ് ഓഫാക്കാനുള്ള ഓപ്ഷന്‍ നേരത്തെ ഇൻസ്റ്റാഗ്രാം കൊണ്ടുവന്നിരുന്നു. പ്രൈവസി ഫീച്ചറിലാണ് ഇത് അവതരിപ്പിച്ചത്. അടുത്ത അപ്ഡേറ്റിൽ പുതിയ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും. വൈകാതെ തന്നെ ഫേസ്ബുക്ക് മെസഞ്ചറിലും ഈ അപ്‌ഡേറ്റ് ലഭ്യമാകുമെന്നാണ് സൂചന.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.