ഡീപ് ഫേക്ക് വീഡിയോയിൽ കുരുങ്ങി കജോളും; മലയാളം പേജില്‍ നടി വസ്ത്രം മാറുന്നതായി ദൃശ്യങ്ങൾ

നടി രശ്മിക മന്ദാനയുടേ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ച സംഭവത്തിന്റെ ചൂടാറും മുൻപ് ബോളിവുഡ് നടി കജോളിന്റെ പേരിലും വീഡിയോ പ്രചരിക്കുന്നു. ഒരു മലയാളി പേരുള്ള ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. കജോൾ വസ്ത്രം മാറുന്നു എന്ന രീതിയിലുള്ള തലക്കെട്ടുകളോടെയാണ് ഒരേ വീഡിയോ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത്. വിവിധ തലക്കെട്ടുകളിൽ യൂട്യൂബിലും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. വീഡിയോക്ക് പുറമേ നിരവധി സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കപ്പെടുന്നവയിൽ ഉൾപ്പെടുന്നു.
കജോളിന്റേതെന്ന വ്യാജേന പ്രചരിക്കുന്ന വീഡിയോ ഡീപ് ഫേക്ക് ആണെന്ന് ഫാക്ട് ചെക്ക് വെബ്സൈറ്റായ ബൂം ലൈവ് റിപ്പോർട്ട് ചെയ്തു. ഒരു സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസറിന്റെ ദൃശ്യത്തിൽ നടിയുടെ മുഖം കൃത്രിമമായി ചേർക്കുകയായിരുന്നുവെന്നും ബൂം ലൈവ് റിപ്പോർട്ടിലുണ്ട്. ഒരു ടിക് ടോക് അക്കൗണ്ടിലാണ് ഈ വീഡിയോ ഉണ്ടാക്കാനുപയോഗിച്ച യഥാർത്ഥ ദൃശ്യം അപ് ലോഡ് ചെയ്തിരിക്കുന്നത്. ഈ വർഷം ജൂൺ അഞ്ചിനാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
🚨A video purporting to show Kajol Devgan was caught on camera changing into an outfit, is a #deepfake created by misusing the actor’s face. #BOOMFactCheck https://t.co/TDwE7u25ha
— BOOM Live (@boomlive_in) November 16, 2023
അതേസമയം, കജോള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. നേരത്തെ രശ്മികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോയാണ് പ്രചരിച്ചത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ബ്രിട്ടീഷ് യുവതിയുമായ സാറ പട്ടേല്‍ എന്ന യുവതിയുടേതാണ് യഥാര്‍ത്ഥ വീഡിയോ. എഐ ഡീപ് ഫീക്കിലൂടെയാണ് സാറ പട്ടേലിന്റെ വീഡിയോ രശ്മികയുടേതാക്കി മാറ്റിയത്.
ഈ സംഭവത്തില്‍ കേസ് നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ബിഹാറുകാരനായ 19 വയസുകാരനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഈ യുവാവ് ആകാം വീഡിയോ പ്രചരിപ്പിച്ചത് എന്ന സംശയത്തിന്റെ പേരിലാണ് ഇപ്പോള്‍ ചോദ്യം ചെയ്യല്‍. രശ്മികയുടെ സംഭവം വന്നപ്പോൾത്തന്നെ ഇന്ത്യൻ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
