എംഎംഎ തൊണ്ണൂറാം വാർഷികം ജനുവരിയിൽ

ബെംഗളൂരു : മലബാർ മുസ്ലിം അസോസിയേഷൻ തൊണ്ണൂറാം വാർഷികം ജനുവരി അവസാനവാരത്തിൽ നടത്താൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചതായി പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. പൊതുജനക്ഷേമം മുൻനിർത്തി ബൃഹത്തായ ഒമ്പതിന കർമ്മപദ്ധതികൾ നാടിന് സമർപ്പിച്ചുകൊണ്ടാണ് നവതി ആഘോഷമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിൽ സ്ഥിരതാമസക്കാരായ അശരണരും അധ:സ്ഥിതരുമായ അനേകം ആളുകൾക്ക് ഗുണകരമാകുന്നതായിരിക്കും ഈ പദ്ധതികൾ. പദ്ധതി ആസൂത്രണം ചെയ്യുന്നതിന് ജനറൽ സെക്രട്ടറി ടി.സി. സിറാജിന്റെ നേതൃത്വത്തിൽ പി. എം. അബ്ദുൽ ലത്തീഫ് ഹാജി, ടി.പി. മുനീറുദ്ധീൻ, പി.എം. മുഹമ്മദ് മൗലവി, കബീർ ജയനഗർ തുടങ്ങിയ 5 അംഗ സമിതിയെ നിയോഗിച്ചു. നിലവിലുള്ള ഡയാലിസിസ് സെന്ററിന് പുറമെ ആധുനിക സൗകര്യങ്ങളോട് കൂടിയതും ചികിൽസ സൗകര്യങ്ങളുള്ളതുമായ ഒരു പുതിയ ഡയാലിസിസ് സെന്ററിന് തുടക്കം കുറിക്കും. അതിന്റെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോവുന്നതിന് അഡ്വ. പി ഉസ്മാന്റെ നേതൃത്വത്തിൽ കെ.എച്ച് ഫാറൂഖ് സി.എച്ച് ശഹീർ, എം സി ഹനീഫ്, തൻവീർ മുഹമ്മദ് തുടങ്ങിയവരെ യോഗം ചുമതലപ്പെടുത്തി. യോഗത്തിൽ ടി.സി. സിറാജ് സ്വാഗതവും, ശംസുദ്ധീൻ കൂടാളി നന്ദിയും പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.