ലോകകപ്പിൽ അതിവേഗ ലോക റെക്കോഡുമായി മുഹമ്മദ് ഷമി

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അതിവേഗം അമ്പത് വിക്കറ്റെടുക്കുന്ന താരമെന്ന ലോക റെക്കോർഡിനുടമയായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിന്റെ പേരിലുണ്ടായിരുന്ന ലോക റെക്കോർഡാണ് ഷമി ഇന്നലെ നടന്ന മത്സരതിൽ പഴങ്കഥയാക്കിയത്. 17 മത്സരങ്ങളിൽ നിന്നാണ് ഷമി 50 വിക്കറ്റെടുത്തത്. 19 മാച്ചുകളിൽ നിന്നാണ് ഓസീസ് പേസർ ഈ നേട്ടം സ്വന്തമാക്കിയത്.
മൂന്നാം സ്ഥാനത്ത് ശ്രീലങ്കയുടെ യോർക്കർ കിങ് ലസിത് മലിംഗയാണുള്ളത്. 25 ലോകകപ്പ് മത്സരങ്ങളിൽ നിന്നാണ് മലിംഗ അമ്പത് വിക്കറ്റുകൾ നേടിയത്. നാലാം സ്ഥാനത്തുള്ളത് ന്യൂസിലൻഡ് താരമാണ്. ലോകകപ്പിൽ 28 മത്സരങ്ങളിൽ നിന്നാണ് ബോൾട്ട് 50 ബാറ്റർമാരെ പവലിയനിലേക്ക് മടക്കി അയച്ചത്.
അഞ്ചാം സ്ഥാനത്ത് ഓസ്ട്രേലിയയുടെ ഇതിഹാസ പേസ് ബൗളറായ ഗ്ലെൻ മഗ്രാത്ത് ആണ് ഉള്ളത്. 30 ഏകദിന ലോകകപ്പ് മത്സരങ്ങളിൽ നിന്നാണ് മഗ്രാത്ത് പോലും ലോകകപ്പിൽ 50 വിക്കറ്റെടുത്തത്. ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളറാണ് ഷമി. ഇതുവരെ 51 വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയത്. സഹീർ ഖാൻ (44), ജവഗൽ ശ്രീനാഥ് (44), ജസ്പ്രീത് ബുംറ (35), അനിൽ കുംബ്ലെ (31) എന്നിവരെയാണ് ഷമി പിന്നിലാക്കിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.