സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളിൽ നിന്നും ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. ബെംഗളൂരു സ്വദേശി മോഹൻ കുമാർ (53) ആണ് അറസ്റ്റിലായത്.
ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് (എഫ്‌ഡിഎ), സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റ് (എസ്‌ഡിഎ) എന്നീ തസ്തികകളിലേക്ക് ജോലികൾ വാഗ്ദാനം ചെയ്ത് നിരവധി സ്ത്രീകളിൽ നിന്ന് ഇയാൾ പണം വാങ്ങിയതായി സിറ്റി പോലീസ് പറഞ്ഞു.
ബാനസവാടി സ്വദേശിനിയായ ടി. ഗിരിജയുടെ പരാതിയിലാണ് മോഹനെ അറസ്റ്റ് ചെയ്തത്. ഗിരിജയിൽ നിന്ന് മോഹൻകുമാർ ഗഡുക്കളായി 2,50,000 രൂപ കൈപ്പറ്റിയതായി സംഭവത്തിൽ കേസെടുത്ത വിധാൻ സൗധ പോലീസ് പറഞ്ഞു. വിധാന സൗധയിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്നതായാണ് പ്രതി ഗിരിജയോട് പറഞ്ഞിരുന്നത്.
എന്നാൽ ഇയാൾ കള്ളമാണ് പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. തുടരന്വേഷണത്തിൽ ഗിരിജയെ കൂടാതെ നിരവധി സ്ത്രീകളിൽ നിന്നും ഇയാൾ പണം തട്ടിയതായും പോലീസ് കണ്ടെത്തി. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് മോഹൻ കുമാറിനെ അറസ്റ്റ് ചെയ്തത്. കേസിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.