ബാഗിൽ ബോംബ് വെച്ചതായി ഭീഷണി; വിമാനത്താവളത്തിൽ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ബാഗിൽ ബോംബ് വെച്ചതായി ഭീഷണി മുഴക്കിയ രണ്ട് യാത്രക്കാർ വിമാനത്താവളത്തിൽ അറസ്റ്റിലായി. മധ്യപ്രദേശ് സ്വദേശി അതുൽ കുമാർ കേവത് (29), കൊൽക്കത്ത സ്വദേശി പ്രിയ ജന (29) എന്നിവരാണ് ഗോവ വിമാനത്താവളത്തിൽ അറസ്റ്റിലായത്.
ഇരുവരും ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. ഗോവ-ബെംഗളൂരു ഇൻഡിഗോ വിമാനത്തിൽ കയറുന്നതിന് മുമ്പായി നടത്തിയ സുരക്ഷ പരിശോധനയ്ക്കിടെ അതുൽ തന്റെ ബാഗിൽ ബോംബ് വെച്ചതായും ഇത് ഇപ്പോ പൊട്ടിത്തെറിക്കുമെന്നും പ്രിയ എയർപോർട്ട് ജീവനക്കാരോട് പറഞ്ഞു. എന്നാൽ ഇരുവരുടെയും ബാഗുകൾ പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല.
തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ ഗോവ പോലീസിനെ വിവരമറിയിച്ചു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. ബോംബ് വെച്ചതായി കള്ളം പറഞ്ഞ് വിമാനത്താവളത്തിലെ മറ്റ് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചതിന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.