പീഡിപ്പിക്കാന്‍ ശ്രമിച്ച വീട്ടുജോലിക്കാരന്റെ ജനനേന്ദ്രിയം അറുത്തെടുത്ത് യുവതി സ്‌റ്റേഷനില്‍ കീഴടങ്ങി

പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം കത്തി ഉപയോഗിച്ച് മുറിച്ച് യുവതി സ്‌റ്റേഷനില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. വീട്ടിലെ ജോലിക്കാരന്‍ കൂടിയായ 23 കാരനായ യുവാവിന്റെ ജനനേന്ദ്രിയമാണ് യുവതി അറുത്തെടുത്തത്.
അറുത്തെടുത്ത ജനനേന്ദ്രിയവുമായാണ് യുവതി സ്‌റ്റേഷനില്‍ കീഴടങ്ങിയത്. പിന്നാലെ വീട്ടിലെത്തിയ പോലീസ് ആണ് അവശനിലയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവാവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസ് വാഹനത്തില്‍ തന്നെ യുവാവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആരോഗ്യനില അതീവ ഗുരുതരമായതോടെ വിദഗ്ദ ചികിത്സയ്ക്കായി പ്രയാഗ് രാജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. കുറ്റകൃത്യത്തിന് യുവതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു.
ബുധനാഴ്ച്ച യുവതി വീട്ടില്‍ തനിച്ചായിരുന്നു. ബന്ധുക്കള്‍ എല്ലാവരും മറ്റ് കുടുംബ വീടുകളില്‍ പോയിരിക്കുകയായിരുന്നു. ഈ സമയത്ത് വീടിനുള്ളില്‍ കടന്ന യുവാവ് യുവതിയുമായി ലൈംഗിക ബന്ധത്തിന് ശ്രമിക്കുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ട യുവതി അടുക്കളയില്‍ നിന്നെടുത്ത കത്തികൊണ്ട് ജനനേന്ദ്രിയം അറുത്തുമാറ്റുകയായിരുന്നു.
അതേസമയം സംഭവത്തില്‍ വ്യത്യസ്ത മൊഴിയാണ് യുവാവ് നല്‍കിയതെന്ന് പോലീസ് പറഞ്ഞു. തന്റെ ചെറുപ്പകാലം മുതല്‍ പരാതിക്കാരിയുടെ വീട്ടിലെ ജോലിക്കാരനാണ് താന്‍. സംഭവ ദിവസം അവര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി തന്നെ അബോധാവസ്ഥയിലാക്കിയ ശേഷം സ്വകാര്യഭാഗം മുറിക്കുക ആയിരുന്നുവെന്നാണ് യുവാവ് നല്‍കിയ മൊഴി. തുടര്‍ന്ന് യുവാവിന്റെ പിതാവ് നല്‍കിയ പരാതിയിലാണ് യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഐപിസി 326, 308 വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.