ബെംഗളൂരു കമ്പള 24ന് ആരംഭിക്കും; ഐശ്വര്യ റായ് അടക്കമുള്ള താരങ്ങൾ പങ്കെടുക്കും

ബെംഗളൂരു: ബെംഗളൂരു കമ്പളയത് നവംബർ 24ന് തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരം 26ന് സമാപിക്കും. നഗരത്തിലെ 70 ഏക്കർ പാലസ് ഗ്രൗണ്ടിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
ദക്ഷിണ കര്‍ണാടകയിലും ഉഡുപ്പിയിലും വര്‍ഷങ്ങളായി നടത്തിവരുന്ന കായിക വിനോദമാണ് കമ്പള. ഇതാദ്യമായാണ് ബെംഗളൂരുവിൽ കമ്പള മത്സരം സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഭാഗമായി ബെംഗളൂരു കമ്പള നമ്മ കമ്പള എന്ന തീം സോങ്ങും സംഘാടകര്‍ പുറത്തിറക്കിയിട്ടുണ്ട്. ഗുരുകിരണ്‍ സംഗീത സംവിധാനം ചെയ്ത ഗാനത്തിന് വി. മനോഹറാണ് വരികള്‍ എഴുതിയിട്ടുള്ളത്. ഇത്തവണ ബെംഗളൂരു കമ്പളയ്ക്ക് സാക്ഷ്യം വഹിക്കാന്‍ മൂന്ന് മുതല്‍ അഞ്ച് ലക്ഷത്തോളം ആളുകള്‍ എത്തിച്ചേരുമെന്ന് സംഘാടകർ അറിയിച്ചു.
ബോളിവുഡ് നടി ഐശ്വര്യ റായ്, അനുഷ്‌ക ഷെട്ടി എന്നിവരടക്കം നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്. നിലവില്‍ 150ലധികം പോത്തുകളെയാണ് ബെംഗളൂരു കമ്പളയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഈ പോത്തുകളെയെല്ലാം നവംബര്‍ 23ന് ഉപ്പിനങ്ങാടിയില്‍ വച്ച് യാത്രയയയ്ക്കും. വെറ്റിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റ് ലഭിച്ച പോത്തുക്കളെ മാത്രമേ മത്സരത്തിൽ പങ്കെടുപ്പിക്കുള്ളു. പരിപാടിക്ക് പ്രത്യേക ഗ്രാന്റ് സർക്കാർ അനുവദിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.