ആർ. അശോക കർണാടക പ്രതിപക്ഷ നേതാവ്

ബെംഗളൂരു: കർണാടകയിലെ പ്രതിപക്ഷ നേതാവായി ആർ. അശോകയെ പ്രഖ്യാപിച്ചു. ബെംഗളൂരു പദ്മനാഭനഗർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അശോക. നിയമസഭ തിരഞ്ഞെടുപ്പ് നടന്ന് ആറ് മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിനെ പാർട്ടി പ്രഖ്യാപിക്കുന്നത്. ബെംഗളൂരുവിൽ നിയമസഭാംഗങ്ങളുമായി പാർട്ടി നിരീക്ഷകർ നടത്തിയ വൺ ടു വൺ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പ്രഖ്യാപനം.
സംസ്ഥാനത്തെ മുൻ ബിജെപി മന്ത്രിസഭാകളിൽ ഉപമുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, റവന്യൂ മന്ത്രി എന്നീ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രതിപക്ഷ ഉപനേതാവ് ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 7 തവണ എംഎൽഎയായ അദ്ദേഹം കഴിഞ്ഞ ബസവരാജ് ബൊമ്മൈ സർക്കാരിൽ റവന്യൂ മന്ത്രിയായിരുന്നു. ഡി. വി. സദാനന്ദ ഗൗഡ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും പ്രബലനായ വോക്കലിഗ നേതാവ് കൂടിയാണ് അദ്ദേഹം.
പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചെങ്കിലും നിയമസഭാ കൗൺസിലിലേക്കുള്ള പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച് നവംബർ 20നുള്ളിൽ തീരുമാനം ഉണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
R Ashoka is Karnataka’s Leader of the Opposition. BJP’s Yatnal dissents before BJP legislature meet.#RAshoka #BJP #Karnataka pic.twitter.com/lsN704bcj2
— Mirror Now (@MirrorNow) November 17, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
