യുവതിയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതായി പരാതി; ബിജെപി എംപിയുടെ മകനെതിരെ കേസ്

ബെംഗളൂരു: വിവാഹവാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ചെന്ന പരാതിയിൽ ബിജെപി എംപി വൈ. ദേവേന്ദ്രപ്പയുടെ മകൻ വൈ. ഡി. രംഗനാഥിന്റെ പേരിൽ കേസെടുത്തു. ബെംഗളൂരുവിലെ വിജയനഗർ സ്വദേശിനിയായ 24കാരിയാണ് ബസവനഗുഡി വനിതാ പോലീസ് സ്‌റ്റേഷനിൽ രംഗനാഥിനെതിരെ പരാതി നൽകിയത്.
2022ൽ മ്യുച്വൽ ഫ്രണ്ട്‌സ് വഴിയാണ് രംഗനാഥ് യുവതിയെ പരിചയപ്പെടുന്നത്. താൻ മൈസൂരു പ്രീ-യൂണിവേഴ്സിറ്റി കോളേജിൽ പ്രൊഫസറായി ജോലി ചെയ്യുകയാണെന്നാണ് രംഗനാഥ് യുവതിയോട് പറഞ്ഞിരുന്നത്.
പിന്നീട് ഇരുവരും വാട്സാപ്പ് ചാറ്റ് തുടങ്ങിയിരുന്നു. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. കഴിഞ്ഞ ജനുവരിയിൽ രംഗനാഥ് തന്നെ മൈസൂരുവിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് ശരീരികമായി പീഡിപ്പിച്ചതായും യുവതി പരാതിയിൽ ആരോപിച്ചു. പിന്നീട് രംഗനാഥ് തന്നെ അവഗണിച്ചതായും വിവാഹം ചെയ്യില്ലെന്ന് പറഞ്ഞതായും യുവതി ആരോപിച്ചു.
ഇതിനിടെ പരാതിക്കാരിയായ യുവതി തന്നോട് അടുപ്പം കാണിച്ചിരുന്നെന്നും സ്വകാര്യ ദൃശ്യങ്ങൾ കാട്ടി തന്നെ ഭീഷണിപ്പെടുത്തിയെന്നും രംഗനാഥ് മറ്റൊരു പരാതി നൽകിയിട്ടുണ്ട്. വഞ്ചന, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് രംഗനാഥിനെതിരെ ചുമത്തിയിരിക്കുന്നത്. രംഗനാഥ് നൽകിയ പരാതിയിൽ യുവതിക്കെതിരെയും പോലീസ് കേസെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.