Follow the News Bengaluru channel on WhatsApp

യുവതിയോട് അപമര്യാദയായി പെരുമാറി ഊബർ ഡ്രൈവർ; കുറിപ്പ് പങ്കുവെച്ച് സുഹൃത്ത്

ബെംഗളൂരു: ബെംഗളൂരുവിൽ ഊബർ ഡ്രൈവർ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതായി ആരോപണം. യുവതിയുടെ ആൺസുഹൃത്താണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

റെഡ്ഡിറ്റില്‍ കുറിച്ചിരിക്കുന്ന അനുഭവത്തില്‍, ഊബര്‍ ഓട്ടോയില്‍ കയറിയ യുവതിയോട് ഡ്രൈവര്‍ മോശമായി പെരുമാറിയതായി കുറിച്ചു. @addy04_ എന്നയാളാണ് യുവതിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് പോസ്റ്റ്‌ ചെയ്തത് കുറിച്ചിരിക്കുന്നത്.

സുഹൃത്ത് കഴിഞ്ഞ ദിവസം അവർ താമസിക്കുന്ന പിജിയിലേക്ക് പോകാന്‍ ഒരു ഊബർ ഓട്ടോ ബുക്ക്‌ ചെയ്തു. യാത്രയില്‍ മുഴുവനും ഓട്ടോ ഡ്രൈവര്‍ പുറകിലേക്ക് തിരിഞ്ഞ് സുഹൃത്തിന്റെ കാലുകളിലേക്ക് തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഏകദേശം 15-20 തവണ ഇത് തന്നെ സംഭവിച്ചു. ഇത് സുഹൃത്തിന്റെ വല്ലാതെ ബുദ്ധിമുട്ടിച്ചു, അവൾ പേടിച്ചു പോയെന്നും പോസ്റ്റിൽ യുവാവ് കുറിച്ചു.

പിജിയിലെത്തി ഓട്ടോറിക്ഷയില്‍ നിന്നുമിറങ്ങി സുഹൃത്ത് താമസിക്കുന്നിടത്തേക്ക് വേഗത്തില്‍ കയറവെ ഡ്രൈവര്‍ അശ്ലീല കമന്റുകൾ പറഞ്ഞതായും യുവാവ് പോസ്റ്റിൽ ആരോപിച്ചു.

സംഭവത്തിന് പിന്നാലെ ഊബര്‍ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട് എന്നും യുവാവ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ പ്രതിദിനം ബെംഗളൂരുവിൽ നടക്കുന്നുണ്ടെന്നും എല്ലാവരും ഇത്തരക്കാർക്കെതിരെ പരാതി നൽകണമെന്നും റെഡ്‌ഡിറ്റ് ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.