‘ലോകകപ്പില്‍ ഇന്ത്യ വിജയിച്ചാല്‍ നഗ്നയായി ഓടും’; നടിയ്ക്ക് നേരെ വിമര്‍ശനം, പിന്നാലെ വിശദീകരണവുമായി രേഖ ഭോജ്

ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു പ്രഖ്യാപിച്ച് തെലുങ്ക് നടി രേഖ ഭോജ്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള താരത്തിന്റെ ശ്രമമാണ് ഇതെന്നാണ് പലരും പോസ്റ്റിനു താഴെ കമന്റെ ചെയ്തത്. എന്നാല്‍ ഇതിനു പിന്നാലെ വിശദീകരണവുമായി നടി രംഗത്തെത്തി.
ഇന്ത്യൻ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണ് താൻ ശ്രമിച്ചത് എന്നാണ് നടി പറഞ്ഞത്. തന്റെ പ്രഖ്യാപനത്തോടെ മറ്റ് ടീമിന്റെ ആരാധകര്‍ വരെ ഇന്ത്യ ജയിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയാണെന്നും അവര്‍ പറഞ്ഞു. ആരാധകൻ അയച്ച സന്ദേശത്തിനൊപ്പമായിരുന്നു നടിയുടെ അവകാശവാദം.
ഇതിനു മുമ്പും ഇത്തരത്തിലുള്ള പ്രഖ്യാപനവുമായി നിരവധി താരങ്ങള്‍ എത്തിയിരുന്നു. ഇന്ത്യ- ബംഗ്ലാദേശ് ലോകകപ്പില്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് വമ്ബന്‍ ഓഫറുമായി പാക് നടി സെഹാര്‍ ഷിന്‍വാരി എത്തിയിരുന്നു. ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ ബംഗ്ലാദേശ് ടീമിലെ ഏതെങ്കിലും ഒരു താരത്തിനൊപ്പം ധാക്കയില്‍ ഡേറ്റിന് വരാമെന്നാണ് നടിയുടെ ഓഫര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് സെഹാര്‍ ഷിൻവാരി ഓഫര്‍ മുന്നോട്ട് വെച്ചത്.
നവംബര്‍ 19 ഞായറാഴ്ചയാണ് ലോകകപ്പ് ഫെെനല്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ഓസ്ട്രേലിയ ഇന്ത്യയെ നേരിടും. സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ദക്ഷിണാഫ്രിക്കയെയാണ് ഓസ്ട്രേലിയ സെമിയില്‍ വീഴ്ത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
