Follow News Bengaluru on Google news

നെഹ്‌റുവിനെ മാലയിട്ടുസ്വീകരിച്ചതിന്റെ പേരില്‍ ഊരുവിലക്ക് നേരിടേണ്ടി വന്ന ബുധിനി അന്തരിച്ചു

നെഹ്‌റുവിനെ മാലയിട്ടുസ്വീകരിച്ചതിന്റെ പേരില്‍ ഗോത്രത്തില്‍ നിന്ന് ഊര് വിലക്ക് നേരിടേണ്ടി വന്ന ബുധിനി അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന ബുധിനി ഇന്നലെ വൈകീട്ട്‌ 8:30 നാണ്‌ വിടപറഞ്ഞത്‌. ഇവരുടെ ജീവിതമാണ് സാറാ ജോസഫ് ‘ബുധിനി’ എന്ന നോവലിലൂടെ പറഞ്ഞത്.

1959 ഡിസംബര്‍ ആറിന് ഝാര്‍ണ്ഡില്‍ ദാമോദര്‍ നദിയിലെ പാഞ്ചേത്ത് ഡാം ഉദ്ഘാടനം ചെയ്യാനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ സ്വീകരിച്ചത് സാന്താള്‍ ഗോത്രക്കാരിയായ ബുധിനിയായിരുന്നു. ദാമോദര്‍വാലി കോര്‍പ്പറേഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ബുധിനി നെഹ്‌റുവിനെ സ്വീകരിക്കുകയും നെറ്റിയില്‍ തിലകമണിയിക്കുകയും ചെയ്തത്. ഡാമിന്റെ നിര്‍മ്മാണത്തിന് വേണ്ടി കല്ലും മണ്ണും ചുമന്നവരില്‍ ഒരാള്‍ എന്ന നിലയില്‍ ബുധിനിയെ നെഹ്‌റു വേദിയിലേയ്ക്ക് ക്ഷണിക്കുകയും ഹാരം അണിയിക്കുകയും അവരെ കൊണ്ട് ഡാം ഉദ്ഘാടനം ചെയ്യിക്കുകയും ചെയ്തു.

പ്രധാനമന്ത്രിക്കൊപ്പം നിന്ന് ബുധിനി ഡാം രാഷ്ട്രത്തിനു സമര്‍പ്പിച്ച വാര്‍ത്തയും ചിത്രം വാര്‍ത്തയായി. എന്നാൽ ഈ സംഭവത്തോടെ ബുധിനിയുടെ ജീവിതം മാറിമറിഞ്ഞു. നെഹ്രുവിന്റെ കഴുത്തിൽ മാലയിട്ടത് ഗോത്രാചാര ലംഘനമാണെന്ന് വിലയിരുത്തി 15 വയസ് മാത്രമുള്ള ആ പെൺകുട്ടിയെ സാന്താൾ ഗോത്രം ഊരു വിലക്കി ഗ്രാമത്തിൽ നിന്ന് പുറത്താക്കുകയുണ്ടായി. സാന്താള്‍ ഗോത്രവിഭാഗത്തിന്റെ ആചാരമനുസരിച്ച് പുരുഷന്‍ ഹാരമണിയിച്ചാല്‍ അത് മാംഗല്യഹാരമാണ്. ഗോത്രത്തിന് പുറത്തുള്ള ഒരാൾ മാല അണിയിച്ചത് ഗോത്രാചാര ലംഘനമാണെന്ന് വിലയിരുത്തി സാന്താള്‍ ഗോത്രം ബുധിനിയെ ഊരുവിലക്കുകയായിരുന്നു.

സാറാ ജോസഫ്‌ തന്നെയാണ്‌ ഫെയ്‌സ്‌ബുക്കിലൂടെ വാർത്ത പങ്കുവച്ചത്‌. നോവൽ രചനയുടെ ഭാ​ഗമായി സാറാ ജോസഫ് ബുധിനിയെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. നോവലിന് 2021-ലെ ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.