വ്യാജ തിരിച്ചറിയൽ കാർഡ്; കേസെടുത്തു, അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനൊരുങ്ങി പോലീസ്

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മ്മിച്ച് വോട്ട് ചെയ്‌തെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിന്റെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തത്. ഐ ടി ആക്റ്റ് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസന്വേഷിക്കും. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. അഞ്ച് ദിവസത്തിനുള്ളിൽ കേസിന്റെ വിശദവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ആരോപണം ശക്തമായതോടെ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് നേതൃത്വം. സംഘടനയ്ക്കുള്ളിൽനിന്നു തന്നെയാണ് വ്യാജ തിരിച്ചറിയൽ കാർഡ് എന്ന ആരോപണം ഉയർന്നുവന്നത്. ഇത് പിന്നീട് ഡി.വൈ.എഫ്.ഐയും ബി.ജെ.പിയും ഏറ്റെടുക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പാർട്ടി കൂടുതല്‍ പ്രതിരോധത്തിലായി. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണത്തിൽ നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണമാണ് എതിരാളികൾ ഉയർത്തുന്നത്.
അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഓഫീസിലേക്ക് ഇന്ന് യുവമോർച്ച മാർച്ച് നടത്തും. എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ രാവിലെ 11 മണിക്കാണ് പറവൂരിലെ ഓഫീസിലേക്കുള്ള മാര്‍ച്ച്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.