വനിതാ കൂട്ടായ്മ സാന്ദീപനി രൂപവത്കരിച്ചു

ബെംഗളൂരു: ബീദറഹള്ളിയിലെ മലയാളി വനിതകള്‍ ചേര്‍ന്ന് സാന്ദീപനി എന്ന പേരില്‍ കൂട്ടായ്മയ്ക്ക് രൂപം നല്‍കി. ആര്‍. സുഭദ്രാദേവി യോഗം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ആര്‍. സുഭദ്രാദേവി (പ്രസിഡന്റ്), വിദ്യാ സന്ദീപ് (വൈസ് പ്രസിഡന്റ് ), സുജാതാ രാംമോഹന്‍ (സെക്രട്ടറി), അനില പ്രസാദ് (ജോയിന്റ് സെക്രട്ടറി), ദേവിക (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. രാജേശ്വരി, ജയലക്ഷ്മി, ഓമനയമ്മ, വീണ വിജീഷ്, ബിന്ദു മോഹൻ, പദ്മിനി, സുലേഖ, പദ്മവതിയമ്മ, സിനി, ജയശ്രീ, ചന്ദ്രിക, ശ്രീലത, വൈജന്തി മാല, ദീപിക, വത്സല, ലേഖിത സുനിൽ, വിജയകുമാരി എന്നിവർ നേതൃത്വം നൽകി.
ആത്മീയ കാര്യങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, അശരണയായവരെ സഹായിക്കുക, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനസഹായങ്ങള്‍ നല്‍കുക, അന്നദാനം, കിടപ്പിലായ വൃദ്ധ ജനങ്ങളെ സന്ദര്‍ശിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുക, നൃത്ത സംഗീത ക്ലാസുകള്‍ സംഘടിപ്പിക്കുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യങ്ങളെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.