പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ സാക്ഷിവിസ്താരം നീട്ടില്ല; അലന്‍റെ ആവശ്യം കോടതി തള്ളി

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ സാക്ഷിവിസ്താരം നീട്ടിവയ്‍ക്കണമെന്ന അലൻ ഷുഹൈബിന്റെ ആവശ്യം എന്‍.ഐ.എ കോടതി തള്ളി. വിചാരണ നീട്ടുന്നതിന് മതിയായ കാരണങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അടുത്ത വര്‍ഷം മാര്‍ച്ച് വരെ സാക്ഷിവിസ്താരം നീട്ടിവയ്‍ക്കണമെന്നായിരുന്നു അലൻ ഷുഹൈബിന്റെ ആവശ്യം.
പാലയാട് സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ എല്‍.എല്‍.ബി വിദ്യാര്‍ഥിയായ അലൻ അക്കാദമിക തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് സാക്ഷിവിസ്താരം നീട്ടിവയ്‍ക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. പത്താം സെമസ്റ്റര്‍ പൂര്‍ത്തിയാകുന്നത് വരെ കോടതി നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും അലൻ അറിയിച്ചു. ആരോഗ്യപരമായ ബുദ്ധിമുട്ടുകളും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, 2021 മുതല്‍ കേസിലെ മൂന്നും നാലും പ്രതികളായ സി.പി ഉസ്മാനും വിജിത്ത് വിജയനും ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും എന്‍.ഐ.എ കോടതിയില്‍ നിലപാടെടത്തു. വിചാരണ വൈകുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഇത് ചൂണ്ടിക്കാട്ടി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ ജാമ്യത്തിന് ശ്രമിക്കുമെന്നുമാണ് എന്‍.ഐ.എയുടെ വാദം. അത് അംഗീകരിച്ചാണ് സാക്ഷിവിസ്താരം നീട്ടണമെന്ന അലന്റെ ആവശ്യം കോടതി തള്ളിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.