ശബരിമല സ്‌പെഷ്യല്‍; ആദ്യ രണ്ട് ട്രെയിനുകള്‍ നാളെ മുതല്‍

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകള്‍ നാളെ സര്‍വീസ് തുടങ്ങും. രണ്ടു ട്രെയിനുകളാവും ആദ്യം സര്‍വീസ് നടത്തുക. സെക്കന്ദരാബാദ്- കൊല്ലം, നര്‍സപുര്‍- കോട്ടയം ട്രെയിനുകള്‍ ആണ് നാളെ മുതല്‍ സര്‍വീസ് നടത്തുക. സെക്കന്ദരാബാദ്- കൊല്ലം സ്‌പെഷ്യല്‍ നാളെ ഉച്ചയ്‌ക്ക് 2.20-ന് സെക്കന്ദരാബാദില്‍ നിന്ന് പുറപ്പെടും.
തിങ്കളാഴ്ച രാത്രി 11.55-ന് കൊല്ലത്തെത്തും. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍ മാവേലിക്കര എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. 21-ന് പുലര്‍ച്ചെ 2.30-ന് കൊല്ലത്ത് നിന്ന് മടക്കയാത്ര
നര്‍സപുര്‍- കോട്ടയം ട്രെയിൻ നാളെ ഉച്ചയ്‌ക്ക് 3.50-ന് തെലങ്കാനയിലെ നര്‍സപുറില്‍ നിന്നു പുറപ്പെട്ട് 20-ന് ഉച്ചയ്‌ക്ക് 4.50-ന് കോട്ടയത്തെത്തും. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. മടക്ക ട്രെയിൻ 20-ന് വൈകിട്ട് ഏഴിന് കോട്ടയത്ത് നിന്ന് പുറപ്പെടും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.