ആറാം ലോകകിരീടത്തില്‍ മുത്തമിട്ട് ഓസീസ്

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ ആറാം തവണയും ചാമ്പ്യന്മാരായി ഓസ്‌ട്രേലിയ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഇന്ത്യയെ ആറ് വിക്കറ്റിനാണ് ഓസ്ട്രേലിയ കീഴ്പ്പെടുത്തിയത്. ഇന്ത്യ മുന്നോട്ട് വെച്ച 241 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയക്ക് 47 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ഓപണർ ഡേവിഡ് വാർണറും വൺഡൗണായെത്തിയ മിച്ചൽ മാർഷും മുൻ നായകൻ സ്റ്റീവൻ സ്മിത്തുമാണ് പുറത്തായത്. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ വില്ലനായി മാറി. ഹെഡ് 137 റണ്‍സെടുത്തപ്പോള്‍ ലബൂഷെയ്ന്‍ 58 റണ്‍സ് നേടി പുറത്താവാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീമിന് ഓസ്ട്രേലിയൻ ബോളർമാർക്ക് മുന്നിൽ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ടീം ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് എല്ലാവരും പുറത്തായി. ഈ ലോകകപ്പില്‍ ടീം ഇന്ത്യ ആദ്യമായാണ് ഓള്‍ഔട്ടാകുന്നത്. ഇന്ത്യന്‍ ടീമിനായി വിരാട് കോലി 54 റണ്‍സും കെ എല്‍ രാഹുല്‍ 66 റണ്‍സും നേടി. 31 പന്തില്‍ 47 റണ്‍സ് നേടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യക്ക് വേഗമേറിയ തുടക്കം നല്‍കിയെങ്കിലും ബാക്കിയുള്ള താരങ്ങള്‍ക്ക് ഈ വേഗത തുടരാനായില്ല. ഓസ്ട്രേലിയന്‍ ടീമിനായി മിച്ചല്‍ സ്റ്റാര്‍ക്ക് 3 വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സ് 2 വിക്കറ്റ് വീഴ്ത്തി.
ലോകകപ്പിൽ സെമി വരെ അപരാജിതരായി എത്തിയ ഇന്ത്യൻ ടീം ഫൈനലിൽ പതറുകയായിരുന്നു എന്നതാണ് ശരി. 240 റൺസിന് ഓൾ ഔട്ടായ ഇന്ത്യയ്ക്ക് മുന്നിൽ ഫീൽഡിംഗിൽ മികവു പുലർത്തുക എന്നത് മാത്രമായിരുന്നു പോംവഴി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ മൂന്ന് വിക്കറ്റെടുത്ത് തുടക്കത്തിൽ ഒന്ന് ഞെട്ടിച്ചെങ്കിലും പിന്നീട് അത് നിലനിർത്താനായില്ല.
2003-ലെ ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയപ്പോഴും ജയം ഓസ്ട്രേലിയക്കൊപ്പമായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുമായിട്ടാണ് ഓസ്ട്രേലിയ ഇത്തവണ എട്ടാം ഫൈനലില്‍ ഇറങ്ങിയത്. 1975, 1987, 1996, 1999, 2003, 2007, 2015 വര്‍ഷങ്ങളിലാണ് അവര്‍ ഇതിനു മുമ്പ് ഫൈനലിലെത്തിയത്. 1987, 1999, 2003, 2007, 2015 വര്‍ഷങ്ങളിലാണ് ഓസീസ് ടീം ജേതാക്കളായത്. ഇന്ത്യയുടെ നാലാം ഫൈനലാണ് ഇന്ന് നടന്നത്. 1983, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ കിരീടം നേടി. 2003-ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഓസ്‌ട്രേലിയ ഒറ്റ തോല്‍വിയുമില്ലാതെയാണ് കിരീടവുമായി മടങ്ങിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.