ലിയോയില്‍ ബലാത്സംഗ സീൻ ഇല്ലാത്തതിൽ നിരാശനെന്ന് മൻസൂര്‍ അലിഖാൻ; അയാളെ പോലുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്ന് തൃഷ

നടി തൃഷക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടൻ മൻസൂര്‍ അലി ഖാൻ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനായെത്തിയ ലിയോ എന്ന സിനിമയില്‍ തൃഷയെ ബലാത്സംഗം ചെയ്യുന്ന സീൻ ഇല്ലാത്തതിനാല്‍ നിരാശനാണെന്നാണ് മൻസൂര്‍ അലി ഖാൻ പറഞ്ഞത്.
നടന്റെ അപകീര്‍ത്തി പരാമര്‍ശം വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് തൃഷ വിമര്‍ശനവുമായി എത്തിയത്. മൻസൂറിനെ പോലെയുള്ള ആളുകള്‍ മാനവരാശിക്കുതന്നെ അപമാനമാണ് എന്നാണ് താരം കുറിച്ചത്. നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ എന്നെക്കുറിച്ച് മൻസൂര്‍ അലി ഖാൻ സംസാരിക്കുന്ന വിഡിയോ ശ്രദ്ധയില്‍പ്പെട്ടു. ഞാനിതിനെ ശക്തമായി അപലപിക്കുന്നുവെന്ന് തൃഷ പറഞ്ഞു.
അത് ലിംഗ വിവേചനവും അനാദരവും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതും മോശം ചിന്തയോടുള്ളതുമാണ്. അയാള്‍ക്ക് ഇനിയും എന്തുവേണമെങ്കിലും ആഗ്രഹിക്കാം. പക്ഷേ അയാളെപ്പോലെയുള്ള ആളുകള്‍ക്കൊപ്പം സ്‌ക്രീൻ സ്പേസ് പങ്കിടാത്തത് ആശ്വാസകരമായി കാണുന്നു. എന്റെ സിനിമാ ജീവിതത്തില്‍ ഇനി അത് ഉണ്ടാകുകയുമില്ല. അദ്ദേഹത്തെപ്പോലുള്ളവരാണ് മനുഷ്യരാശിക്ക് ചീത്തപ്പേരുണ്ടാക്കുന്നത്. – തൃഷ കുറിച്ചു.
A recent video has come to my notice where Mr.Mansoor Ali Khan has spoken about me in a vile and disgusting manner.I strongly condemn this and find it sexist,disrespectful,misogynistic,repulsive and in bad taste.He can keep wishing but I am grateful never to have shared screen…
— Trish (@trishtrashers) November 18, 2023
ഈയിടെ നടത്തിയ ഒരു വാര്‍ത്താ സമ്മേളത്തിലാണ് മൻസൂര്‍ അലി ഖാൻ തൃഷയെക്കുറിച്ച് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ‘എനിക്ക് വലിയ ആഗ്രഹമായിരുന്നു. തൃഷയുടെ കൂടെയാണോ അഭിനയിക്കുന്നത്. ഉറപ്പായും ബെഡ് റൂം സീൻ കാണും. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ ഇടാമെന്ന് വിചാരിച്ചു. 150 സിനിമകളില്‍ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ’, മൻസൂര്‍ അലി ഖാൻ പറഞ്ഞു. ലിയോയില്‍ വില്ലൻ വേഷം നല്‍കാത്തതിലെ നിരാശയും മൻസൂര്‍ അലി ഖാൻ പങ്കുവച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.