Follow News Bengaluru on Google news

നവകേരള സദസ്; കാസർഗോഡ് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ ഇന്ന് പര്യടനം

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് കാസർഗോട്ട് ഇന്ന് രണ്ടാം ദിനത്തിലേക്ക്. ജില്ലയിലെ നാല് മണ്ഡലങ്ങളിൽ ഇന്ന് പര്യടനം പൂർത്തിയാക്കും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ പൗരപ്രമുഖമായി കൂടിക്കാഴ്ച നടത്തും. കാസർഗോഡ് റസ്റ്റ് ഹൗസിലാണ് യോഗം. പത്തരയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടർന്ന് കാസർഗോഡ് മണ്ഡലം നവ കേരള സദസ്സ് നായന്മാര്‍മൂല ചെങ്കള മിനി  സ്റ്റേഡിയത്തിൽ നടക്കും.

മുഖ്യമന്ത്രി, 20 മന്ത്രിമാര്‍ എന്നിവര്‍ക്ക് പുറമെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നിവരുള്‍പ്പെടെ 35 പേര്‍ക്കുള്ള ഇരിപ്പടങ്ങളടങ്ങിയ വേദിയാണ് സജ്ജീകരിച്ചിരിക്കുന്നത്. 5000 പേരെ ഉള്‍ക്കൊള്ളാവുന്ന പന്തലും ക്രമീകരിച്ചു. പതിനായിരം മുതല്‍ 15,000 പേരെയാണ് പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കാനായി ഏഴ് കൗണ്ടറുകളാണ് സജ്ജമാക്കിയിട്ടുള്ളത്. രാവിലെ 8 മണി മുതല്‍ പരാതികള്‍ സ്വീകരിച്ചു തുടങ്ങി. പ്രശസ്ത ഗായകൻ അലോഷി നയിക്കുന്ന സംഗീത പരിപാടി വേദിയില്‍ രാവിലെ 9 മുതല്‍ 10:30 വരെ നടക്കും. തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് കുടിക്കാനായി വേദിക്ക് സമീപം ചൂടുവെള്ളം ലഭിക്കുന്ന അഞ്ച് കൗണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന ഉദുമ നിയോജക മണ്ഡലതല നവകേരള സദസ്സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 25,000 പേരെ പ്രതീക്ഷിക്കുന്ന നവകേരള സദസ്സില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പരാതികള്‍ സ്വീകരിച്ച്‌ തുടങ്ങും.

കാഞ്ഞങ്ങാട് നിയോജക മണ്ഡലം നവകേരള സദസിന് ദുര്‍ഗ്ഗ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ മൈതാനം ഉച്ചയ്ക്ക് 2:30ന് വേദിയാവും. പ്രാദേശിക കലാകാരൻമാര്‍ അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങളും നൃത്തങ്ങളും ഉള്‍പ്പെട്ട പ്രത്യേക ഫ്യൂഷൻ പരിപാടി അരങ്ങേറും. തുടർന്ന് വൈകീട്ട് 4:30ന് മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിക്കും. കുടുംബശ്രീ, ഫയര്‍ഫോഴ്സ്, എൻസിസി, തുടങ്ങിയ 535 വളണ്ടിയര്‍മാരെ നവകേരള സദസ്സിന്റെ ഭാഗമായി നിയോഗിച്ചിട്ടുണ്ട്. പരിപാടി വീക്ഷിക്കാനെത്തുന്നവര്‍ക്ക് വേദിയിലും വേദിക്ക് പരിസരത്തുമായി മൂന്ന് എല്‍ഇഡി വീഡിയോ സൗകര്യം സജ്ജീകരിക്കും.

കാസർഗോഡ് ജില്ലയിലെ അവസാനത്തെ നവകേരള സദസ് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ കാലിക്കടവ് മൈതാനത്തിലാണ്. പ്രസീത ചാലക്കുടിയുടെ നാടൻപാട്ടും പ്രത്യേക നൃത്തപരിപാടിയും പരിപാടിക്ക് മികവേകും. ഉച്ചയ്ക്ക് രണ്ട് മണിയോടെ പരാതികള്‍ സ്വീകരിച്ച്‌ തുടങ്ങും. ഏഴായിരം പേരെ ഉള്‍ക്കൊളളുന്ന പന്തലാണ് സജ്ജീകരിച്ചിട്ടുള്ളത്. പരിപാടിയിലേക്ക് 750 വളണ്ടിയര്‍മാരെ നിയോഗിക്കും. പങ്കെടുക്കാൻ വരുന്നവര്‍ക്കെല്ലാം കുടിവെള്ളവും ലഘുഭക്ഷണവും നല്‍കും.

നാളെ കണ്ണൂർ ജില്ലയിലാണ് പര്യടനം. വിവിധ ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ഡിസംബർ 23 ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് നവകേരള സദസിന്‍റെ സമാപനം. അതേസമയം സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്താണെന്ന് ആരോപിച്ച് യുഡിഎഫ് നവകേരളസദസ് ബഹിഷ്കരിക്കുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.