Follow the News Bengaluru channel on WhatsApp

വൈദ്യുത കമ്പിയിൽ ചവിട്ടി അമ്മയും കുഞ്ഞും മരിച്ച സംഭവം; രണ്ട് ബെസ്‌കോം ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

ബെംഗളൂരു: വൈറ്റ്ഫീൽഡിലെ ഹോപ്പ് ഫാമിന് സമീപം വൈദ്യുത കമ്പിയിൽ ചവിട്ടി അമ്മയും കുഞ്ഞും മരിച്ച കേസിൽ സംഭവത്തില്‍ രണ്ട് ബെസ്കോം ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി ഊർജ മന്ത്രി കെ.ജെ ജോർജ് പറഞ്ഞു. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എഇ, എഇഇ എന്നിവരെ സസ്‌പെൻഡ് ചെയ്യുകയും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ച യുവതിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

ബെംഗളൂരു കടുഗോഡി എ.കെ.ജി. കോളനി സ്വദേശിനിയായ സൗന്ദര്യ (23) മകൾ സുവിക്ഷ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറ് മണിയ്‌ക്കാണ് സംഭവം. തമിഴ്‌നാട്ടിൽ നിന്നും യുവതിയുടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. ഒടിഞ്ഞ് റോഡരികിൽ വീണ് കിടന്ന കമ്പിയിൽ യുവതി ചവിട്ടുകയായിരുന്നു. ഇരുട്ടായതിനാൽ കമ്പി കിടക്കുന്നത് യുവതി കണ്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അമ്മയും മകളും വൈദ്യുതാഘാതമേറ്റ നിലയില്‍ കണ്ട വഴിയാത്രക്കാരായ ചിലർ ഉടൻ കടുഗോഡി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

ദിനംപത്രി ആയിരക്കണക്കിന് ആൾക്കാർ നടന്നു പോകുന്ന വൈറ്റ് ഫീൽഡിലെ തിരക്കേറിയ ജംഗ്ഷനാണ് ഹോപ് ഫാം. ബെസ്കോം ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ചത്. കുറ്റകരമായ അനാസ്ഥയാണെന്ന് ഭൂരിഭാഗം പേരും സാമൂഹ്യ മാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.